പച്ച നിറം മുഖത്ത് പുരട്ടി മോഷ്ടിക്കാനിറങ്ങിയ കള്ളന് സംഭവിച്ചത്

Web Desk |  
Published : May 10, 2018, 10:22 PM ISTUpdated : Jun 29, 2018, 04:21 PM IST
പച്ച നിറം മുഖത്ത് പുരട്ടി മോഷ്ടിക്കാനിറങ്ങിയ കള്ളന് സംഭവിച്ചത്

Synopsis

പച്ച നിറം മുഖത്ത് പുരട്ടി മോഷ്ടിക്കാനിറങ്ങി കള്ളന്

മോസ്കോ: മോഷണത്തിനിടയില്‍ ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് പച്ച പെയിന്‍റ്  അടിച്ച മോഷ്ടാവിന് കിട്ടിയത്  വമ്പന്‍ പണി. റ​ഷ്യ​യി​ലെ ക്രാ​സ്നോ​ഡ​റി​ലു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് യു​വ​തി​യു​ടെ പേഴ്സ് മോ​ഷ്ടി​ച്ച യുവാവിനെ കണ്ട് പിടിക്കാന്‍ പൊലീസിന് പ്രയാസമുണ്ടായിരുന്നില്ല. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനായി പച്ച നിറം മുഖത്തും കൈകളിലും പൂശിയിരിക്കുകയായിരുന്നു ഇയാള്‍. 

മോഷണം നടന്നെന്ന പരാതിയില്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ പൊലീസുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പച്ച നിറം മുഖത്ത് പൂശിയിട്ടുണ്ടെന്ന് കണ്ടുനിന്നവര്‍ വ്യക്തമാക്കിയതോടെയാണ് ഇയാളെ കണ്ടുപിടിക്കുക എന്ന ജോലി പൊലീസിന് എളുപ്പമായത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ക​ണ്ടെ​ത്തി​യ പ​ഴ്സ് ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി. ആ​രും തി​രി​ച്ച​റി​യാ​തി​രി​ക്കു​വാ​നാ​ണ് താ​ൻ മു​ഖ​ത്ത് പച്ച നിറം പൂശിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണം തന്നാൽ സുരക്ഷിതമായി പോകാം, ഹോർമുസ് കടലിടുക്കിൽ പുതിയ നിബന്ധനയുമായി ഇറാൻ; പണം നൽകുന്ന കപ്പലുകൾക്ക് മാത്രം മുൻഗണന
വനിതാ ബില്ലിൽ പ്രതിപക്ഷത്തിന്റെ പതനം ലക്ഷ്യമിട്ട് ബിജെപി, ഇന്നും പ്രതിഷേധം തുടരും; മോദിയുടെ പ്രസ്താവനക്കെതിരെ വിമർശനം ശക്തം