
കൊച്ചി: ജീവൻ രക്ഷാ മരുന്നുകളുടെ അമിതവില സർക്കാർ നിയന്ത്രിക്കണമെന്ന് ഹൈക്കോടകി. ക്യാൻസർ ഉൾപ്പടെയുള്ളവക്കുള്ള മരുന്നുകൾക്ക് അമിത വില ഈടക്കുന്നുവെന്ന ഹർജിയിലാണ് ഹൈക്കോടതി ശക്തമായ ഇടപെടൽ നടത്തിയത്. ജീവൻ രക്ഷാ മരുന്നുകളുടെ അമിത വില നിയന്ത്രിക്കുന്നതിന് സർക്കാരിന് ഇടപെടാമെന്നും പേറ്റൻ്റ് മരുന്നുകൾക്ക് അമിത വില ഈടാക്കുന്നതിലും ഇടപെടാവുന്നതാണെന്നെ നിർണ്ണായക നിർദ്ദേശവും കോടതി നൽകി. വേണമെങ്കിൽ പേറ്റന്റുള്ള മരുന്നുകൾ നിർമിച്ച് സർക്കാരിന് വിതരണം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുന്ന പേറ്റൻ്റുള്ള മരുന്നുകളുടെ വില ഉൾപ്പടെ പരിശോധിക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. അമിക്കസ് ക്യൂരി മൈത്രേയി സച്ചിദാനന്ദ ഹെഗ്ഡെ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ. വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥ നൽകി ഹർജിയിലാണ് കോടതി ഉത്തരവ്. സ്താനാർബുധബാധിതയായ തനിക്ക് മരുന്നിന് വലിയ വില നൽകേണ്ടി വന്നുവെന്നും ഇടപെടണമെന്നുമായിരുന്നു ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam