
നല്ല കാര്യങ്ങള്‍ക്കൊപ്പം ഒരാളുടെ ജീവിതം തകര്‍ക്കപ്പെടാന്‍ പോലും സാമൂഹ്യ മാധ്യമങ്ങള്‍ ഇക്കാലത്ത് കാരണമാകുന്നുണ്ട്. മെട്രോയില്‍ ഉറങ്ങിപ്പോയ പാവം എല്‍ദോ മുതല്‍ നിരവധി ഉദാഹരണങ്ങള്‍ ഈ വിഷയത്തില്‍ ഉയര്‍ത്തിക്കാട്ടാനാകും. അത്തരമൊരു അവസ്ഥയിലാണ് ഇപ്പോള്‍ ജിബിന്‍ എന്ന യുവാവ്.
ഒരു സിഗരറ്റ് പോലും വലിക്കാത്ത ജിബിനെ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ലഹരിക്ക് അടിമപ്പെട്ടവനാക്കിയിരിക്കുകയാണ്. പാമ്പിനെ പിടിക്കുന്നത് അടക്കം ചില വിദ്യകളുമായാണ് ജിബിന്‍ ഫേസ്ബുക്കില്‍ എത്തിയത്. എന്നാല്‍, സംസാരിക്കുമ്പോള്‍ നാക്കുളുക്കുന്ന ചില പ്രശ്നങ്ങളും മറ്റും വീഡിയോയില്‍ കണ്ടതോടെ ജിബിനെ സോഷ്യല്‍ മീഡിയ ലഹരിക്ക് അടിമപ്പെട്ടവനാക്കി.
ബോധമില്ലാത്ത ആളുടെ വീഡിയോ എന്ന രീതിയില്‍ പിന്നീട് അത് വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ തനിക്ക് ആ വ്യക്തിയെ പരിചയമുണ്ടെന്നും ലഹരിക്ക് അടിമപ്പെട്ടവനല്ലെന്നും വ്യക്തമാക്കി മമ്മൂട്ടി ഫാന്‍സുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ് രംഗത്തെത്തി.
വർഷങ്ങളായി തനിക്ക് അറിയുന്ന ജിബിനെ അറിയാമെന്നും അവന്‍ ഒരു ബീഡി പോലും വലിക്കില്ലെന്നും റോബര്‍ട്ട് കുറിക്കുന്നു. സംസാരത്തിലോ ശൈലിയിലോ കുറവുകൾ കണ്ടാൽ ഉടനെ കേറി "അങ്ങ് വിധിക്കരുത്. " നാളെ നമ്മളെയും ഇങ്ങനെ വിചാരണ ചെയ്തേക്കാം എന്ന മുന്നറിയിപ്പോടെയാണ് റോബര്‍ട്ടിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam