
ഇടുക്കി: ഗൃഹനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുമ്പുപാലം പതിനാലാം മൈല്‍ പെരുണച്ചാല്‍ കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിളള (60)നെയാണ് വായ്ക്കലാം കണ്ടത്ത് കുപ്പശ്ശേരിയില്‍ ബിജുവിന്റെ പുരയിടത്തിന് സമീപത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുടമ തന്നെയാണ് മ്യതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വലിയ പാറക്കെട്ടിന് അടിവാരത്താണ് ബിജുവിന്റെ പുരയിടം. ആദ്യം അപകട മരണമാണെന്നാണ് നാട്ടുകാരും പോലീസും കരുതിയത്. എന്നാല്‍ കഴുത്തിലും വയറിലിലും കാലുകളിലും ആഴത്തിലുളള മുറിവുകള്‍ കണ്ടെത്തിയതോടെ പോലീസ് കൊലപാതകമാണെ നിഗമനത്തില്‍ എത്തിച്ചേരുകയയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞന്‍ പിളളയുടെ ഉറ്റ ബന്ധുവിനെ ചോദ്യം ചെയ്യാന്‍ അടിമാലി പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മൃതദേഹം പോലീസ് കാവലില്‍ സ്ഥലത്ത് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഫോറന്‍സിക് പരിശോധനക്ക് ശേഷം പോസ്റ്റുമാട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പുഴുവരിച്ച് തുടങ്ങിയ നിലയിലായിരുന്നു മ്യതദേഹം. അടിമാലി സി.ഐ പി.കെ.സാബു നേത്യത്വത്തിലാണ് അന്വേഷണം.
ഇടുക്കി ജില്ലാ മേധാവി കെ.ബി.വേണുഗോപാല്‍, മൂന്നാര്‍ ഡിവൈ.എസ്.പി.അഭിലാഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി. കുടുംബ പ്രശ്‌നമാണോ മരണ കാരണമെന്ന് പരിശോധിച്ചുവരുതായി എസ്.പി പറഞ്ഞു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെമാറിയാണ് കുഞ്ഞന്‍പിളളയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam