
കണ്ണൂര്‍: കേരളത്തില്‍ ഒന്നും ശരിയാവന്‍ പോവുന്നില്ലെന്ന നിരാശ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ 2 വര്‍ഷം കൊണ്ട് മാറ്റിയെടുക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഈ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടത് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും പദ്ധതികളും ജനങ്ങളില്‍ എത്തിക്കുന്ന പി.ആര്‍.ഡി സഹായ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ചടങ്ങില്‍ നടന്നു. 30-ന് തിരുവനന്തപുരത്താണ് വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം. വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മള്‍ട്ടി മീഡിയ ഷോ അടക്കം വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്. അതേ സമയം ചടങ്ങും ആഘോഷങ്ങളും ബഹിഷ്‌കരിച്ച പ്രതിപക്ഷം ഇന്ന് വഞ്ചനാ ദിനമായി ആചരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam