ലോറിയും സ്‌കൂട്ടറും കുട്ടി ഇടിച്ച് യുവാവിന് പരിക്ക്

Web Desk |  
Published : Apr 05, 2018, 09:46 PM ISTUpdated : Jun 08, 2018, 05:49 PM IST
ലോറിയും സ്‌കൂട്ടറും കുട്ടി ഇടിച്ച് യുവാവിന് പരിക്ക്

Synopsis

കുട്ടനാട് ചേന്നങ്കരി സ്വദേശിയായ ആളാണ് അപകടത്തില്‍പ്പെട്ടത്.

ആലപ്പുഴ: അമിത വേഗത്തില്‍ വന്ന ലോറിയും സ്‌കൂട്ടറും കുട്ടി ഇടിച്ച് യുവാവിന് പരിക്ക്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ മാന്നാര്‍ കോയിക്കല്‍ ജംഗ്ഷന് സമീപം ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിനു പരിക്കേറ്റു. കുട്ടനാട് ചേന്നങ്കരി സ്വദേശിയായ ആളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. അമിതവേഗത്തില്‍ വന്ന ലോറി സ്‌ക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തൽ
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി, ഐ.ടി നഗരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു