വിവാഹേതര ബന്ധത്തില്‍ പുരുഷന്‍മാര്‍ക്ക് മാത്രം ശിക്ഷ;  ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്

By web deskFirst Published Jan 6, 2018, 6:10 AM IST
Highlights

ദില്ലി:  വിവാഹേതര ബന്ധത്തില്‍ പുരുഷനെ മാത്രം ശിക്ഷക്കുന്നത് വിവേചനമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. പുരുഷനെ മാത്രം ശിക്ഷിക്കുന്ന 497 ആം വകുപ്പിന്റെ ഭരണഘടനാ സാധുതയാണ് ഹര്‍ജി ചോദ്യം ചെയ്യുന്നത്. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 ആം വകുപ്പും ക്രിമിനല്‍ നടപടി ചട്ടം 198 ലെ രണ്ട് പ്രകാരമുള്ള വകുപ്പിന്റെയും നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഭരണഘടനാ ബഞ്ചിന് വിട്ടത്. ഐപിസി 497 പ്രകാരം വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന് അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. എന്നാല്‍ അതേ കുറ്റം ചെയ്യുന്ന സ്ത്രീക്കെതിരെ കേസെടുക്കാന്‍ കഴിയില്ല. 

ക്രിമിനല്‍ നടപടി ചട്ടം 198 ലെ രണ്ട് വകുപ്പ് പ്രകാരം വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെതിരെ അയാളുടെ ഭാര്യക്ക് പരാതി നല്‍കാന്‍ കഴിയില്ല. സമാന നിയമങ്ങള്‍ നില നിന്നിരുന്ന പല രാജ്യങ്ങളും ഭേദഗതി കൊണ്ട് വന്നതായി കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. നിയമങ്ങള്‍ കലഹരണപെട്ടതും പൗരാണികവും ആണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് നാലാഴ്ചയ്ക്കകം വിശദീകരണം തേടിയിരുന്നു. ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി ഒരേ കുറ്റത്തിന് സ്ത്രീക്കും പുരുഷനും രണ്ട് ശിക്ഷ എന്നത് ലിംഗസമത്വമല്ലെന്ന് വ്യക്തമാക്കി.
 

click me!