ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍

Published : Jan 06, 2018, 02:12 AM ISTUpdated : Oct 05, 2018, 02:57 AM IST
ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍

Synopsis

കൊച്ചി: ഓണ്‍ലൈനിലൂടെ പെണ്‍വാണിഭം നടത്തുന്ന സംഘം പിടിയില്‍. ഡല്‍ഹി സ്വദേശിനികളായ സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പടെ 15 പേരെ സിറ്റിപോലീസ് അറസ്റ്റുചെയ്തു. ഇവരുടെ പക്കല്‍നിന്നും എയര്‍പിസ്റ്റളും  ലഹരിപദാര്‍ത്ഥങ്ങളും കണ്ടെടുത്തു. 

കൊച്ചിയിലെ ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘമാണ് പിടിയിലായത്. പദ്മ ജംഗ്ഷന് സമീപം ചിറ്റൂര്‍ റോഡിലുളള ഐശ്വര്യാ ലോഡ്ജില്‍ നടത്തിയ തിരച്ചിലില്‍ ഡല്‍ഹി സ്വദേശിനികളായ 4 സ്ത്രീകളും, 4 ട്രാന്‍സ് ജെന്‍ഡേഴ്‌സും ഇടനിലക്കാരും ഉള്‍പ്പെടെയുളളവരാണ് പിടിയിലായത്. ലോഡ്ജിന്റെ റിസപ്ഷനില്‍ നിന്ന്    എയര്‍പിസ്റ്റളും മദ്യക്കുപ്പികളും ലഹരി വസ്തുക്കളും പോലീസ് കണ്ടെടുത്തു. ഓണ്‍ലൈന്‍വഴിയായിരുന്നു സംഘത്തിന്റെ ഇടപാടുകളെന്ന് പോലീസ് പറഞ്ഞു.

പെണ്‍വാണിഭ ഇടപാടുകാരനായ മട്ടാഞ്ചേരി സ്വദേശി ജോഷിയേയും ഇയാളെ ഫോണില്‍ ബന്ധപ്പെട്ടവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്, കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം
3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല