ആശങ്കകള്‍ വീണ്ടും; യുഎസും ഉത്തരകൊറിയും തമ്മിലുള്ള ബന്ധം വഷളാകുന്നു

Published : Aug 25, 2018, 07:09 AM ISTUpdated : Sep 10, 2018, 01:53 AM IST
ആശങ്കകള്‍ വീണ്ടും; യുഎസും ഉത്തരകൊറിയും തമ്മിലുള്ള ബന്ധം വഷളാകുന്നു

Synopsis

ലോകം ഏറെ പ്രതീക്ഷയോടെയാണ് ജൂണിൽ നടന്ന ഡോണാൾഡ് ട്രംപ് - കിം ജോങ് ഉൻ കൂടിക്കാഴ്ചയെ കണ്ടത്. ഇരു രാജ്യങ്ങൾക്കുമിടയിലെ അസ്വാരസ്യങ്ങൾ കുറയ്ക്കുമെന്ന പ്രതീക്ഷ പക്ഷേ അസ്ഥാനത്തായി

വാഷിംഗ്ടണ്‍: അമേരിക്കയും ഇത്തരകൊറിയയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. ആണവനിരായുധീകരണ നടപടികളിൽ കൊറിയയുടെ മെല്ലെപ്പോക്കാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ അതൃപ്തിക്ക് കാരണം. വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപിയോ നടത്താനിരുന്ന ഉത്തരകൊറിയൻ സന്ദർശനവും ട്രംപ് റദ്ദാക്കി.

ലോകം ഏറെ പ്രതീക്ഷയോടെയാണ് ജൂണിൽ നടന്ന ഡോണാൾഡ് ട്രംപ് - കിം ജോങ് ഉൻ കൂടിക്കാഴ്ചയെ കണ്ടത്. ഇരു രാജ്യങ്ങൾക്കുമിടയിലെ അസ്വാരസ്യങ്ങൾ കുറയ്ക്കുമെന്ന പ്രതീക്ഷ പക്ഷേ അസ്ഥാനത്തായി. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണ നടപടികളിൽ യാതൊരു പുരോഗതിയുമില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.

ഉത്തര കൊറിയ ആണവ പരീക്ഷണങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ചൈന ഒന്നും ചെയ്യുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഉത്തര കൊറിയയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ തുടരുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ കൊറിയൻ സന്ദർശനവും ട്രംപ് റദ്ദാക്കി.

ആണവനിരായുധീകരണം സംബന്ധിച്ച ചർച്ചകൾക്കായിട്ടായിരുന്നു പോംപിയോയുടെ കൊറിയൻ സന്ദർശനം. ഉത്തര കൊറിയ ഒരു തരത്തിലുള്ള ആണവഭീഷണിയും ഉയർത്തുന്നില്ലെന്ന് കിം ജോങ് ഉന്നുമായുള്ള ജൂണിലെ സിംഗപ്പൂരിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആണവപരീക്ഷണശാലകൾ അടച്ചുപൂട്ടുന്നതിൽ ഉത്തരകൊറിയയുടെ മെല്ലെപ്പോക്കാണ് ഇപ്പോൾ ട്രംപിനെ ചൊടിപ്പിച്ചത്.

ഇതിന് പുറമേ ഉത്തര കൊറിയ പുതിയ ആണവമിസൈൽ നിർമ്മിക്കുന്നതായി അമേരിക്കൻ രഹസ്യാന്വേണ ഏജൻസിയായ സിഐഎയുടെ റിപ്പോർട്ടും പുറത്ത് വന്നു. 2017 സെപ്റ്റംബറിൽ ഉഗ്രശേഷിയുള്ള ഭൂകണ്ഡാന്തര മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. കൊറിയയുടെ പുറംകടലിൽ നിന്നും തൊടുത്ത് വിടുന്ന ഈ മിസൈലുകൾക്ക് അമേരിക്കൻ നഗരങ്ങൾ വരെ തകർക്കാനാകുമെന്നായിരുന്നു കിംജോങ് ഉന്നിന്‍റെ അവകാശവാദം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം