'ഒരു അഡാറ് സഖ്യം'; ക്രൊയേഷ്യന്‍ കുതിപ്പിന് പിന്നില്‍ ഇവര്‍

Web Desk |  
Published : Jul 12, 2018, 10:06 AM ISTUpdated : Oct 04, 2018, 03:02 PM IST
'ഒരു അഡാറ് സഖ്യം'; ക്രൊയേഷ്യന്‍ കുതിപ്പിന് പിന്നില്‍ ഇവര്‍

Synopsis

നിറഞ്ഞുനിന്ന് പെരിസിച്ചും മാൻസൂക്കിച്ചും

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്രൊയേഷ്യയുടെ ജയത്തിൽ നിർണായകമായത് പെരിസിച്ചിന്‍റെയും മാൻസൂക്കിച്ചിന്‍റെയും പ്രകടനമാണ്. ഗോളുകൾ നേടിയതിനപ്പുറം ക്രൊയേഷ്യയുടെ മുന്നേറ്റത്തിൽ നി‌റഞ്ഞു നിന്നു ഇരുവരും. അവസാനിക്കാത്ത പോരാട്ട വീര്യമാണ് ക്രോട്ടുകൾക്ക്. ഒറ്റയ്ക്കെടുത്താൽ അവരാരെയും കളിയിൽ കണ്ടെന്നു വരില്ല. ഒന്നിച്ചാൽ അത് തകർക്കാൻ പറ്റാത്ത മതിലായി മാറും. ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ചിനെ തടയാൻ ഇംഗ്ലണ്ട് തീർത്ത പ്രതിരോധമാവാം പെരിസിച്ചിനെ ഉണർത്തിയത്. തുറന്നു കിട്ടിയ അവസരങ്ങൾ കൊണ്ട് ഒന്നൊന്നായി ഇംഗ്ലീഷുകാരെ പരീക്ഷിച്ചു പെരിസിച്ച്.

ഇടതു വിങ്ങിൽ നിന്ന് കൂട്ടുകാർക്ക് നിരന്തരം  പന്ത് നൽകി. വീണിടത്തുനിന്ന് മുന്നേറാൻ ഒടുവിൽ ഊർജം നൽകാനും തന്‍റെ കാലുകളെത്തിച്ചു. വീണ്ടും പെരിസിച്ച് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. പോസ്റ്റിൽ തട്ടിത്തെറിച്ചത് സ്വപ്നം കണ്ട കിരീടമാണോ എന്ന് സംശയിച്ചു ക്രോട്ടുകൾ. എന്നാല്‍ അവിടെ നിന്ന് തുടങ്ങുകയായിരുന്നു മാൻസൂക്കിച്ച്. കളിയിൽ മാൻസൂക്കിച്ചിന്‍റെ പേര് പറയാൻ കിട്ടിയ അവസരങ്ങൾ വിരളമായിരുന്നു. ലോകകപ്പിലെ ഏറ്റവും ഭാവനാസമ്പന്നമായ മധ്യനിര നൽകിയ പാസുകൾ കളഞ്ഞു കുളിക്കുന്നെന്ന ചീത്തപ്പേര് മാറ്റാൻ ഒരേയൊരു ഷോട്ട്. അഞ്ച് കളികളിൽ നിന്ന് രണ്ടാം ഗോൾ. പ്രതിരോധവും മധ്യനിരയും ചേർന്നുള്ള ക്രോട്ടുകളുടെ ആക്രമണം തുടർന്നാൽ ലുഷ്നിക്കിയിൽ ലോകകിരീടത്തിന് പുതിയ അവകാശികളാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ