താജ് മഹല്‍; സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പൊളിച്ചൂടേയെന്ന് സുപ്രീംകോടതി

web desk |  
Published : Jul 12, 2018, 09:31 AM ISTUpdated : Oct 04, 2018, 03:05 PM IST
താജ് മഹല്‍; സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പൊളിച്ചൂടേയെന്ന് സുപ്രീംകോടതി

Synopsis

താജ് മഹലുമായി താരതമ്യം ചെയ്യുമ്പോള്‍ ഈഫല്‍ ടവര്‍ ഒന്നുമല്ല.

ല്ലി: താജ്മഹലിന്‍റെ സംരക്ഷണത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന അനാസ്ഥയില്‍ സുപ്രീം കോടതിയ്ക്ക് കടുത്ത വിമര്‍ശനം. താജ്മഹലിനെ സംരക്ഷിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അടച്ചു പൂട്ടുകയോ പൊളിച്ചു കളയുകയോ ചെയ്യണമെങ്കില്‍ അതായികൂടെയെന്നായിരുന്നു ജസ്റ്റിസുമാരായ മദന്‍ ബി.ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചിന്‍റെ പരാമര്‍ശം. 

ഉത്തര്‍പ്രദേശ് സര്‍ക്കാറിന് താജ് മഹലിന്‍റെ പേരില്‍ ഒരു ആശങ്കയുമില്ല. താജ് മഹല്‍ സംരക്ഷണത്തിനായി ഒരു കര്‍മ്മ പദ്ധതിയോ വീക്ഷണരേഖയോ ഒന്നും അവതരിപ്പിക്കാന്‍ ഇതുവരെ ഉത്തര്‍പ്രദേശ് സര്‍ക്കാറിനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. താജ് മഹലുമായി താരതമ്യം ചെയ്യുമ്പോള്‍ ഈഫല്‍ ടവര്‍ ഒന്നുമല്ല. എന്നാല്‍ താജ് മഹലിലെത്തുന്നതിന്‍റെ എട്ടുമടങ്ങാണ് ഈഫലിലെത്തുന്ന സന്ദര്‍ശകരെന്നും കോടതി ചൂണ്ടിക്കാട്ടി. 

സംരക്ഷണക്കിന് കര്‍മ്മപദ്ധതി തയ്യാറാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ താജിന്‍റെ പരിസരത്ത് യാതൊരു തത്വദീക്ഷയുമില്ലാത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഇത് കോടതി നിരീക്ഷിക്കുന്നുണ്ടെന്നും സര്‍ക്കാറിനെ കോടതി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ താജ് മഹല്ലിനായി പുതിയ കര്‍മ്മ പദ്ധതി തയ്യാറായി വരുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. കെട്ടിടം പൊളിച്ചു കളഞ്ഞിട്ടാണോ പദ്ധതി സമര്‍പ്പിക്കുന്നതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. 

താജ് മഹല്ലിന് പരിസരത്ത് അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് പാര്‍ലമെന്‍റ്  സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടുണ്ടായിട്ടും അതിന്‍മേല്‍ എന്ത് നടപടിയെടുത്തെന്ന് കോടതി ആരാഞ്ഞു. താജ് മഹലിനെ സംരക്ഷിക്കാന്‍ ബഹുമഖ പദ്ധതി വേണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ എന്ന് നയം രൂപികരിച്ചെന്നും കോടതി ചോദിച്ചു. താജ് മഹല്ലിന് സമീപത്തെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് പഠിക്കുന്ന കാന്‍പൂര്‍ ഐ ഐ ടിയുടെ റിപ്പോര്‍ട്ട് നാല് മാസത്തിനകം സമര്‍പ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ -യുഎസ് രണ്ടാംഘട്ട ചർച്ച: ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ പാകിസ്ഥാനിലേക്ക്, സമാധാന നിർദ്ദേശങ്ങൾ കൈമാറാൻ ഇറാൻ
കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി