പ്രതിവർഷം രാജ്യത്ത്  ആത്മഹത്യ ചെയ്യുന്നത് നൂറിലധികം സൈനികർ

Published : Aug 09, 2017, 10:23 AM ISTUpdated : Oct 05, 2018, 02:32 AM IST
പ്രതിവർഷം രാജ്യത്ത്  ആത്മഹത്യ ചെയ്യുന്നത് നൂറിലധികം സൈനികർ

Synopsis

ന്യൂഡൽഹി: പ്രതിവർഷം നൂറിലധികം സൈനികർ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതായി റിപ്പോർട്ട്. ആത്മഹത്യയോടൊപ്പം  സഹസൈനികരെ കൊലപ്പെടുത്തിയ സംഭവങ്ങളുമടക്കമാണ്  ഇത്രയും മരണങ്ങൾ ഓരോ വരഷവും നടക്കുന്നത്. ചൊവ്വാഴ്ച പാർലമെന്റിൽ പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംരേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ വരഷം ഇതുവരെ 44 ആത്മഹത്യകളാണ് നടന്നത്. ഒരു സൈനികനെ മറ്റൊരു സൈനികൻ കൊലപ്പെടുത്തുകയും ചെയ്തു. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക്‌ പ്രകാരം  ഒമ്പത് സൈനിക ഉദ്യോഗസ്ഥര്‍, 19 ജൂനിയര്‍ കമ്മീഷന്‍ഡ്‌ ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 310 സൈനികര്‍ 2014നു ശേഷം ആത്മഹത്യ ചെയ്‌തതിട്ടുണ്ട്‌. 2014ല്‍ 84 സൈനികരും, 2015ല്‍ 78 സൈനികരും, 2016ല്‍ 104 സൈനികരുമാണ്‌ ആത്മഹത്യ ചെയ്‌തത്‌

സൈനികരുടെ മാനസിക സമ്മർദ്ദം വർധിക്കുന്നതാണ് ആത്മഹത്യയിലേയ്ക്കും കൊലപാതകങ്ങളിലേയ്ക്കും നയിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജമ്മു കശ്മിരടക്കമുള്ള നീണ്ടു നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമായ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന സൈനികർ‍ ശാരീരികവും മാനസികവുമായ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നുണ്ട്.  കുറഞ്ഞ ശമ്പളം, മേലുദ്യേ​ഗസ്ഥരുടെ പീഡനം, ജോലിഭാരം, അവധി ലഭിക്കാതിരിക്കൽ തുടങ്ങിയ പ്രശ്നങ്ങളും വലിയ മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

സൈനികരുടെ മാനസിക സമ്മരദ്ദം കുറയ്ക്കാനായി സൈന്യത്തിന് പുറത്തുനിന്നുള്ളവരടെ  സേവനം ലഭ്യമാക്കുന്നതോടൊപ്പം നിരവധി സൈനിക ഉദ്യോഗസ്ഥർക്ക് കൗണസിലിങ്ങിൽ പരിശീലനം നലകിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കുടുംബത്തെ ജോലിസ്ഥലത്ത് താമസിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതും  അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കി.  തൊഴിൽ സാഹചര്യം പരമാവധി സ്വതന്ത്രമാക്കാനാണ് ശ്രമിക്കുന്നതെന്നും രാജ്യം കാക്കുന്ന സൈനികർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

രണ്ട് ദിവസത്തെ സന്ദർശനം, ഉപരാഷ്ട്രപതി 29 ന് തിരുവനന്തപുരത്ത്
കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയും സഹൃത്തും കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം