കശ്മീര്‍; നാല് ഭീകരരെയും സൈന്യം വധിച്ചു

Published : Sep 18, 2016, 04:41 AM ISTUpdated : Oct 04, 2018, 11:36 PM IST
കശ്മീര്‍; നാല് ഭീകരരെയും സൈന്യം വധിച്ചു

Synopsis

ന്യൂഡല്‍ഹി: കശ്മീരിൽ ചാവേറാക്രമണം നടത്തിയ നാല് ഭീകരരെയും സൈന്യം വധിച്ചു . ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെട്ടു . ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനമാണ് ഭീകരർ ആക്രമിച്ചത് .

ശ്രീനഗര്‍ - മുസഫറാബാദ് ഹൈവേയ്ക്കരികിലെ 12 ബ്രിഗേഡി​ന്‍റെ ആസ്​ഥാനത്തായിരുന്നു​ ആക്രമണം. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആ​ശുപത്രിയിലേക്ക്​ മാറ്റി. പ്രദേശത്ത്​ വൻ ശബ്​ദത്തോടെ സ്​ഫോടനങ്ങൾ നടന്നു. ആക്രമണത്തില്‍ ചില ബാരക്കുകൾക്കു തീപിടിച്ചു.

നിയന്ത്രണരേഖക്ക് സമീപം സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സംരക്ഷകര്‍ തന്നെ വിനാശകരായി മാറി'; ശബരിമല സ്വര്‍ണക്കൊള്ള അപൂര്‍വമായ കുറ്റകൃത്യമെന്ന് ഹൈക്കോടതി, എസ്ഐടിക്കും രൂക്ഷവിമര്‍ശനം
തൃശൂരിൽ ടെംപോ ട്രാവലര്‍ സഹോദരങ്ങളായ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിച്ചു, ഒരാളുടെ നില ഗുരുതരം; വാഹനം കസ്റ്റഡിയിലെടുത്തു