
ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും നടത്തിയ പ്രസ്താവനകൾ ചില ലക്ഷ്യങ്ങളോടെയാണെന്നാണ് എൻഎസ്എസ് വിലയിരുത്തൽ . അതിനാൽ രൂക്ഷമായിരുന്നു സുകുമാരൻനായരുടെ മറുപടി. ഇരുവരും മറുപടി അർഹിക്കുന്നില്ല, മന്നംസമാധിയിൽ ആർക്കും വിലക്കില്ലെന്നും സുകുമാരൻനായർ പറഞ്ഞു
തനിക്കെതിരെ ഉപരാഷ്ട്രപതിയും സുരേഷ്ഗോപിയും നടത്തിയ വിമർശനങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി സുകുമാരൻനായർ. മന്നം സമാധിയിൽ ഇന്നയാൾ വരണം ഇന്നയാൾ വരണ്ട എന്ന് ഒരാൾ തീരുമാനിക്കുമെന്ന ചിന്ത വേണ്ടെന്നായിരുന്നു ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ വിമർശനം. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ദില്ലിയിൽ മന്നം സ്മൃതി മണ്ഡപം ഉത്ഘാടനവേദിയിൽ നടത്തിയ പ്രസ്താവനകളിൽ പരസ്യ പ്രതികരണം വേണ്ടെന്നാണ് എൻഎസ്എസ് നിലപാട്.
പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നാണ് എൻഎസ്എസ് വിലയിരുത്തൽ. മന്നം സമാധിയിൽ പ്രവേശനവിലക്കില്ലെന്ന് സുകുമാരൻനായർ പറഞ്ഞു. എന്നാൽ നായയുമായിട്ടുള്ള പരിശോധന അംഗീകരിക്കാൻ ആവില്ല.
എൻഎസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. പ്രോട്ടോക്കോൾ പാലിക്കാനെന്ന പേരിലുള്ള ഇത്തരം പരിശോധനകൾ അംഗീകരിക്കാൻ പറ്റില്ല. സുരേഷ് ഗോപി ബജറ്റ് യോഗത്തിനുള്ളിൽ കയറാൻ ശ്രമിച്ചതാണ് തടഞ്ഞതെന്നും സുകുമാരൻ നായർ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഉപരാഷ്ട്രപതിക്ക് മന്നം സമാധി സന്ദർശിക്കാൻ അനുമതി നൽകിരുന്നില്ല. ഇതിനെതിരെയായിരുന്നു. സിപി രാധാകൃഷ്ണന്റെ വിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam