തിരുവനന്തപുരത്തിന്റെ സുസ്ഥിര വികസനത്തിന് മാര്‍ഗനിര്‍ദ്ദേശവുമായി ഒരു പഠനം

By Web DeskFirst Published Jun 23, 2016, 3:45 PM IST
Highlights

തിരുവനന്തപുരം വികസനരംഗത്ത് നേരിടുന്ന പ്രശ്‌നങ്ങളും അവയ്‌ക്ക് പരിഹാരനിര്‍ദ്ദേശങ്ങളുമായി ഒരു പഠനം. 'തിരുവനന്തപുരം എങ്ങോട്ട്' എന്ന തലക്കെട്ടില്‍ നടത്തിയ പഠനത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ സുസ്ഥിര വികസനവും സുതാര്യ ഭരണവുമാണ് ചര്‍ച്ചയാക്കിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റയ്‌നബിള്‍ ഡെവലപ്മെന്റ് ആന്‍ഡ് ഗവര്‍ണന്‍സ് എന്ന സ്ഥാപനമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. തിരുവനന്തപുരം നഗരം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളായ മാലിന്യസംസ്‌ക്കരണം, കുടിവെള്ളം, ശൗചാലയങ്ങളും സ്വീവേജ് പദ്ധതികളും, മഴവെള്ളക്കെട്ട്, റോഡ് സുരക്ഷ, ചേരി പരിഷ്‌ക്കരണം തുടങ്ങിയ വിഷയങ്ങള്‍ അപഗ്രഥിക്കുകയും പ്രായോഗികമായ പരിഹാരനിര്‍ദ്ദേശങ്ങളും പഠനറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യസംസ്‌ക്കരണ പ്രശ്‌നത്തിന് പരിഹാരമായി ഉറവിട മാലിന്യസംസ്‌ക്കരണവും ബയോ ഗ്യാസ് പ്ലാന്റുമാണ് പ്രധാന നിര്‍ദ്ദേശമായി പഠനസംഘം മുന്നോട്ടുവെക്കുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്, പൊതുഗതാഗത സംവിധാനം ശക്തമാക്കണമെന്നും ചെറുവാഹനങ്ങള്‍ക്ക് നഗരാതിര്‍ത്തികളില്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഡോ. മധുസൂദനന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി 'തിരുവനന്തപുരം എങ്ങോട്ട്' എന്ന പേരില്‍ ഒരു ലഘുലേഖ പുറത്തിറക്കി. പഠനറിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷിലുള്ള പൂര്‍ണരൂപം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റയ്‌നബിള്‍ ഡെവലപ്മെന്റ് ആന്‍ഡ് ഗവര്‍ണന്‍സിന്റെ വെബ്സൈറ്റായ www.isdg.inല്‍ ലഭ്യമാണ്.

click me!