
തിരുവനന്തപുരം: കൊച്ചിക്കും കൊല്ലത്തിനും പിന്നാലെ തിരുവനന്തപുരം നഗരത്തിലെ മൊബൈല്‍ കടയിയിലും വന്‍ മോഷണം. ഓവര്‍ ബ്രിഡ്ജിന് സമീപത്തെ കടയില്‍ നിന്നും 15 ലക്ഷത്തോളം രൂപയുടെ പുതിയ മൊബൈലുകളും 1,19000 രൂപയുമാണ് മോഷണം പോയത്. ബിഹാര്‍ സ്വദേശികളായ അന്തര്‍ സംസ്ഥാന മോഷ്‌ടാക്കളുടെ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ രക്ഷപ്പെട്ടതും പൊലീസിന്റെ കണ്‍മുന്നിലൂടെ തന്നെ.
വെളുപ്പിന് നാല് മണിയോടെയാണ് തലസ്ഥാന നഗരത്തിലെ മൊബൈല്‍ കടയില്‍ മോഷണം നടന്നത്. വിലകൂടിയ മൊബൈലുകളെല്ലാം കൊണ്ടുപോയി. പ്രാഥമിക കണക്കില്‍ പതിനഞ്ച് ലക്ഷം രൂപയുടെ നഷ്‌ടം. കടയിലുണ്ടായിരുന്ന ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം രൂപയും കാണാനില്ല. സംഘമായാണ് മോഷ്‌ടാക്കളെത്തിയതെന്ന് സിസിടിവിയില്‍ തെളിഞ്ഞു. ഷട്ടര്‍ തുറക്കുന്നതും കടയില്‍ കയറി മോഷണം നടത്തുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മോഷ്‌ടാക്കള്‍ ബിഹാര്‍ സ്വദേശികളെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ 22 ന് എറണാകുളത്തെ മൊബൈല്‍ കടയില്‍ നിന്ന് 18 ലക്ഷം രൂപയ്‌ക്കുള്ള മൊബൈലുകള്‍ മോഷ്‌ടിച്ചതും 24 ന് കൊല്ലത്തെ കടയില്‍ കയറി 23 ലക്ഷം രൂപയോളം വിലവരുന്ന മൊബൈലുകള്‍ അടിച്ച് മാറ്റിയതും ഇതേ സംഘമാണെന്നാണ് നിഗമനം. ബംഗലൂരു അടക്കം വന്‍ നഗരങ്ങളിലും സംഘം മോഷണം നടത്തിയതായി വിവരമുണ്ട്.
രണ്ട് വര്‍ഷം മുന്‍പ് തിരുവന്തപുരം നഗരത്തില്‍ തന്നെ എസ്എംഇ സ്കൂളിന് സമീപത്തെ മൊബൈല്‍ കടയിലും പട്ടത്തെ കടയിലും മോഷണം നടത്തിയതും ഈ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. അനതര്‍ സംസ്ഥാന മോഷണ സംഘം തലസ്ഥാന ഗനരത്തില്‍ വിലസിയിട്ടും ശ്രദ്ധയില്‍ പെടാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന വിമര്‍ശനവും ശക്തമാണ്. സംഭവത്തിന് ശേഷം മോഷ്‌ടാക്കള്‍ കടയ്‌ക്ക് പുറത്ത് നില്‍ക്കുമ്പോള്‍ തൊട്ട് മുന്നിലൂടെ പൊലീസ് വാഹനം കടന്ന് പോകുന്നതടക്കമുള്ള ദൃശ്യങ്ങളും സിസിടിവിയില്‍ ഉണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam