കായംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ മോഷണം

web desk |  
Published : May 28, 2018, 09:07 PM ISTUpdated : Oct 02, 2018, 06:34 AM IST
കായംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ മോഷണം

Synopsis

ഒരു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്.

ആലപ്പുഴ: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ കായംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ മോഷണം.  കംപ്യൂര്‍ ലാബിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയായിരുന്നു മോഷണം. മോഷ്ടാക്കള്‍ ലാപ് ടോപ്, പ്രൊജക്ടര്‍, കാമറ, സൗണ്ട് സിസ്റ്റം എന്നിവ അപഹരിച്ചു. സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മുറിയിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസമാണ് മോഷണം അധികൃതരുടെ ശ്രദ്ധതില്‍പ്പെട്ടത്. അന്നുതന്നെ പൊലീസിനെ വിവരം അറിയിച്ചു. ഇന്നലെ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ രേഖാമൂലം പരാതി നല്‍കി. ഒരു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കഴക്കൂട്ടത്തെ നാല് വയസ്സുകാരന്‍റെ കൊലപാതകം: കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്
ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ