
വരാപ്പുഴ: മോഷണശ്രമങ്ങള്‍ തുടര്‍ക്കഥ. രണ്ടാഴചയായി തുടര്‍ച്ചയായി 15 കവര്‍ച്ചാശ്രമങ്ങളാണ് പ്രദേശത്ത് നടന്നത്. കവര്‍ച്ചാ ശ്രമങ്ങള്‍ പതിവായതോടെ വരാപ്പുഴ നിവാസികള്‍ ഭീതിയിലാണ്.
അക്കങ്ങളും, അക്ഷരങ്ങളും, ചിഹ്നങ്ങളും ചേര്‍ന്ന സൂചകങ്ങള്‍ പോസ്റ്റുകളില്‍ വരച്ചിട്ട ശേഷമാണ് ആസൂത്രിതമായ മോഷണങ്ങള്‍ നടക്കുന്നത്. 1200 അധികം വീടുകളുള്ള വരാപ്പുഴയിലെ പുത്തന്‍പ്പള്ളി, ചിറയക്കോണം, തേവക്കാട്, മരോട്ടിച്ചോട് എന്നിവടങ്ങളിലെ ഇല്ക്ട്രിക് പോസ്റ്റുകളില്‍ കഴിഞ്ഞയാഴ്ച മുതല്‍ ഇത്തരം ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ട് വരുന്നു. തുടര്‍ന്ന് രാത്രികാലങ്ങളില്‍ വീടുകള്‍ക്ക് ചുറ്റും അജ്ഞാത സാന്നിദ്ധ്യവും.
പകല്‍സമയത്ത് പ്രദേശത്തെത്തി നിരീക്ഷിച്ച ശേഷമാണ് ഇത്തരം സംഘങ്ങളെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സ്വര്‍ണ്ണമുള്‍പ്പടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങിയിരുന്നു.പക്ഷേ എന്നിട്ടും സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വരാപ്പുഴ എസ്‌ഐ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam