തെന്മല പരപ്പാര്‍ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published Oct 5, 2018, 9:46 AM IST
Highlights

കോഴിക്കോട് ജില്ലയിലെ കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. അറബിക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ട് അതിതീവ്ര മഴക്ക് സാധ്യതയുള്ള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണിത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് മുന്നറിയപ്പ് ലഭിച്ചതോടെ കോഴിക്കോട് കക്കയം ഡാം, തെന്‍മല പരപ്പാര്‍ അണക്കെട്ട്, കക്കി ആനത്തോട് അണക്കെട്ട് എന്നിവ തുറക്കുമെന്ന് അറിയിച്ചിരുന്നു. തെന്മല പരപ്പാര്‍ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്‍റീമീറ്റര്‍ വീതം തുറന്നു. കല്ലടയാറ്റിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. അറബിക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ട് അതിതീവ്ര മഴക്ക് സാധ്യതയുള്ള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണിത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കി. കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ ഉച്ചയോടെ തുറക്കും. മുൻകരുതലായി 30 സെന്റീമീറ്റർ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം.
 

click me!