ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരേസ മേ അധികാരമേറ്റു

By Web DeskFirst Published Jul 14, 2016, 2:32 AM IST
Highlights

ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായി തെരേസ മേ അധികാരമേറ്റു. ബെക്കിംഗ് ഹാം കൊട്ടാരത്തിലെത്തിയ തെരേസ മേ  എലിസബത്ത്  രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചുമതലയേറ്റെടുത്തത്. തുടര്‍ന്ന് മേ ജനങ്ങളെ അഭിസബോധന ചെയ്തു.

അനീതിക്കെതിരെ പോരാടുകയെന്നതാണ് തന്‍റെ അധികാരത്തിന്‍റെ ലക്ഷ്യമെന്ന് തെരേസ മേ  ഡൗണിംഗ്  സ്ട്രീറ്റില്‍ ദനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു. പുതിയൊരു ബ്രിട്ടനു വേണ്ടി പ്രവര്‍ത്തിക്കും. മുന്‍ പ്രധാനമന്ത്രി ഡോവിഡ് കാമറൂണിന്‍റെ ഭരണത്തെ വാഴ്ത്താനും മേ മറന്നില്ല. മാര്‍ഗരറ്റ് താച്ചര്‍ക്ക് ശേഷം  ബ്രിട്ടന്‍റെ രണ്ടാമത്തെ വനിതാ പ്രധാനമന്തിരയാവുകയാണ് മേ.  മേ. ബെക്കിംഗ് ഹാം കതൊട്ടാരത്തിലെത്തി ഡോവിഡ് കാമറൂണ്‍ തന്റെ രാജിക്കത്ത് കൈമാറിയതിന് തൊട്ടു പിന്നാലെ മേ എലിസബകത്ത് രാജ്ഞിയുുമായുള്ള കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഔദ്യോഗികമായ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു. പുതിയ മന്ത്രിസഭയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.  ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലിന് കാബിനറ്റ് പദവി ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.  

click me!