
തിരുവനന്തപുരം: നാളെ നടക്കുന്ന നീറ്റ് പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ കേരളത്തില്‍ തുടങ്ങി. ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പത്ത് ജില്ലകളിലായി കേരളത്തില്‍ പരീക്ഷ എഴുതാനുള്ളത്. നാളെ രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരീക്ഷ. ഏഴരമുതല്‍ ഹാളില്‍ പ്രവേശിക്കാം.
അഡ്മിഷന്‍ കാര്‍ഡും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയ്യില്‍ കരുതണം. വസ്ത്രധാരണത്തിനും നിബന്ധനയുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രങ്ങളേ പാടുള്ളൂ. ശിരോവസ്ത്രം ധിരിച്ചെത്തുന്നവര്‍ ഒരുമണിക്കൂര്‍ മുന്പ് പരിശോധനയ്ക്കെത്തണം. മൊബൈല്‍ ഫോണ്‍, വെള്ളക്കുപ്പി, വാച്ച് , ഷൂസ് , വസ്ത്രങ്ങളിലെ വലിയ ബട്ടണ്‍ എന്നിവ അനുവദിക്കില്ല. പരീക്ഷാ സെന്‍ററുകളിലെ കര്‍ശന പരിശോധനകള്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അധിക സെന്‍ററുകളില്ലാത്തതിനാല്‍ തമിഴ് നാട്ടില്‍ നിന്നടക്കം വിദ്യാര്‍ഥികളുടെ ഒഴുക്കാണ് കേരളത്തിലേക്ക്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് തമിഴ് നാട്ടില്‍ നിന്നുള്ളവരുടെ പരീക്ഷ സെന്‍ററുകള്‍. നീറ്റ് പരീക്ഷ എഴുതാനെത്തുന്ന ഇതര സംസ്ഥാന വിദ്യാര്‍ഥികളുടെ വരവ് തുടങ്ങി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നൂറു കണക്കിന് വിദ്യാര്‍ഥികളാണ് എത്തിയത്. വിവരങ്ങള്‍ നല്‍കാന്‍ ജില്ലാ ഭരണകൂടം ഹെല്‍പ്പ് ഡസ്ക് ഏര്‍പ്പെടുത്തിയിരുന്നു
അധിക സെന്‍ററുകള്‍ ഇല്ലാത്ത തമിഴ് നാട്ടില്‍ നിന്നുമാത്രം അയ്യായിരത്തിലധികം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതാന്‍ കേരളത്തിലെത്തുന്നത്. ആയിരം രൂപയുടെ ധനസഹായത്തിന് പുറമെ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വ്വീസും തമിഴ്നാട് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam