
പാലക്കാട്: മണ്ണാർക്കാട്ടെ വില്ലേജ് ഓഫീസിൽ കഴിഞ്ഞ ദിവസസം കള്ളന്‍ കയറി. രാവിലെ ഓഫീസ് പരിസരത്ത് വന്ന വില്ലേജ് ഓഫീസറാണ് പ്രധാന വാതിലിന്‍റെ പൂട്ടു തകർത്ത നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ കൃത്യമായ ലക്ഷ്യം വച്ചെത്തിയ മോഷ്ടാവാണ് അകത്തു കടന്നതെന്ന് വ്യക്തമായി.
നഷ്ടമായത് പണവും ഉപകരണങ്ങളുമല്ല, മറിച്ച് വില്ലേജ് ഓഫീസിലെ രശീത് ബുക്കാണ്. അതും ഒപ്പും സീലും വച്ച രശീതുകൾ. 66 രശീതുകളാണ് നഷ്ടമായ ബുക്കിൽ ബാക്കിയുള്ളത്. കരമടച്ചാൽ നൽകുന്ന രശീതുകൾ കൂട്ടത്തോടെ മോഷണം പോയതിനെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. മണ്ണാർക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. വകുപ്പുതല അന്വേഷണത്തിനും റവന്യൂ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. പണമൊന്നും നഷ്ടമായില്ലെങ്കിലും അതീവ ആശങ്കയിലാണ് അധികൃതര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam