തിരുവനന്തപുരത്തെ കളക്ഷൻ കേന്ദ്രങ്ങളില്‍ ഇവയാണ് ഇനി എത്തിക്കേണ്ടത്: കളക്ടർ വാസുകി

Published : Aug 20, 2018, 01:14 PM ISTUpdated : Sep 10, 2018, 02:42 AM IST
തിരുവനന്തപുരത്തെ കളക്ഷൻ കേന്ദ്രങ്ങളില്‍ ഇവയാണ് ഇനി എത്തിക്കേണ്ടത്: കളക്ടർ വാസുകി

Synopsis

തെക്കന്‍ കേരളത്തിന്‍റെ അവശ്യസാധന ശേഖരണ കേന്ദ്രമായി മാറിയിരിക്കുകയാണ് തിരുവനന്തപുരം. തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇന്ന് ആവശ്യമുള്ള വസ്തുക്കൾ എന്തെല്ലാമെന്ന് കളക്ടർ ഡോ.വാസുകി പറയുന്നു. 

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്ന് സഹായമെത്തുന്നുണ്ട്. തെക്കന്‍ കേരളത്തിന്‍റെ അവശ്യസാധന ശേഖരണ കേന്ദ്രമായി മാറിയിരിക്കുകയാണ് തിരുവനന്തപുരം. തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇന്ന് ആവശ്യമുള്ള വസ്തുക്കൾ എന്തെല്ലാമെന്ന് കളക്ടർ ഡോ.വാസുകി പറയുന്നു. 

ക്യാമ്പുകളില്‍ കുടുങ്ങിയവർക്ക് ഭക്ഷണത്തിനൊപ്പം ഇനി ആവശ്യം മരുന്നുകളും ശുചീകരണവസ്തുക്കളുമാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി പറയുന്നു . ജില്ലയിലെ കളക്ഷൻ കേന്ദ്രങ്ങളിൽ ഇത്തരം സാധനങ്ങൾ ജനങ്ങൾ എത്തിക്കണമെന്നും കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിപ്സ്, ബ്രെഡ്, ബണ്‍, ബിസ്ക്കറ്റ് തുടങ്ങിയ ആഹാരസാധനങ്ങള്‍ തല്‍ക്കാലം ക്യാമ്പിലേക്ക് ആവശ്യമില്ലെന്ന് കളക്ടര്‍ വിശദമാക്കി . വെള്ളം ഇറങ്ങുന്നതിനാല്‍ ഇനി ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയമാണെന്നും അതിനായി, ചൂല്‍, ഡെറ്റോള്‍, ക്ലീനിംഗ് ലോഷനുകള്‍ എന്നിവ ധാരാളമായി വേണം. 

ബ്ലീച്ചിങ് പൗഡറുകള്‍‍, സ്ക്രബ്ബറുകള്‍ , ഗ്ലൗസുകള്‍‍‍, ചെരുപ്പുകള്‍, വസ്ത്രങ്ങള്‍, സോപ്പ് എന്നിവയും ധാരാളം ആവശ്യമാണ്. വ്യക്തികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ആവശ്യമായതെന്തും നല്‍കാം. മെഴുകുതിരികള്‍, തീപ്പെട്ടികള്‍, കൊതുകുതിരികള്‍ തുടങ്ങിയവയും ആവശ്യമുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.  പകര്‍ച്ച വ്യാധികള്‍ പകരാന്‍ സാധ്യതകള്‍ ഉള്ളതിനാല്‍ അവ തടയാനുള്ള മുന്‍കരുതലിനായുള്ള വസ്തുകളും ആവശ്യമാണെന്ന് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്
ചില സൈബർ സഖാക്കൾ പരിചരിപ്പിക്കുന്ന 'വർഗീയ ചാപ്പകുത്ത് ക്യാപ്‌സ്യൂൾ' കണ്ടു, മറുപടി അ‍‍ർഹിക്കുന്നില്ല; ഉമേഷ് വള്ളിക്കുന്ന്