തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി

Published : Aug 27, 2016, 09:48 PM ISTUpdated : Oct 04, 2018, 05:36 PM IST
തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി

Synopsis

അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗലാപുരം എക്‌സ്‌പ്രസിന്റെ 13കോച്ചുകള്‍ പാളംതെറ്റി. പുലര്‍ച്ചെ 2.15നായിരുന്നു അപകടം.കറുകുറ്റിയില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോഴാണ് ബോഗികള്‍ പാളത്തിന് സമീപത്തേക്ക് ചരിഞ്ഞത്. യാത്രക്കാര്‍ക്ക് ആര്‍ക്കും സംഭവത്തില്‍ പരിക്കില്ല. ഇതു വഴിയുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. ട്രെയിനിലെ എസ് 4 മുതല്‍ എ1 വരെയുള്ള കോച്ചുകളാണ് പാളം തെറ്റിയത്. ട്രാക്കിലുണ്ടായ വിള്ളലാണ് അപകട കാരണമെന്ന് റെയില്‍വെ അറിയിച്ചു.

ട്രെയിന്‍ വലിയ വേഗതയിലല്ലാതിരുന്നത് കൊണ്ടും എതിര്‍വശത്തെ ട്രാക്കിലൂടെ മറ്റ് ട്രെയിനുകളളൊന്നും വരാതിരുത്തത് കൊണ്ടും വലിയ അത്യാഹിതം വഴിമാറുകയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് കറുകുറ്റിയിലേക്ക് വന്നത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഇവിടെ യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് വിഎസ്എസ്സിയുടെ പരീക്ഷക്ക് വന്ന ഇതര സംസ്ഥാനക്കാരായ നൂറോളം വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലായി.

തിരുവനന്തപുരത്തും തൃശ്ശൂരും റെയില്‍വെ ഹെല്‍പ് ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. 
തിരുവനന്തപുരം ഹെല്‍പ് ലൈന്‍ 0471 2320012 
തൃശൂര്‍ ഹെല്‍പ് ലൈന്‍ 0471 2429241 .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ
ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുമോ ? പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കേസ് ഇന്ന് കോടതി പരിഗണിക്കും