അടുത്ത വര്‍ഷം മുതല്‍ സൗദി റെയില്‍വ്വേ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു

Published : Aug 27, 2016, 07:51 PM ISTUpdated : Oct 04, 2018, 05:52 PM IST
അടുത്ത വര്‍ഷം മുതല്‍ സൗദി റെയില്‍വ്വേ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു

Synopsis

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ട്രെയിന്‍ യാത്രക്കാരിലുണ്ടായ വന്‍ വര്‍ദ്ധന മൂലമാണ് സര്‍വീസുകളുടെ എണ്ണം ഇരട്ടിയോളമാക്കാന്‍ സൗദി റെയില്‍വെ തീരുമാനിച്ചത്. പുതിയ തീരുമാന പ്രകാരം പ്രതിവാര സര്‍വീസുകളുടെ എണ്ണം 233 ആവും. റിയാദ് - ദമാം റൂട്ടില്‍ പ്രതിവാര സര്‍വീസുകളുടെ എണ്ണം 82 ആയും റിയാദിനും ഹുഫൂഫിനുമിടയില്‍ സര്‍വീസുകളുടെ എണ്ണം 68 ആയും ദമാമിനും ഹുഫൂഫിനുമിടയിലുള്ള ട്രെയിനുകളുടെ എണ്ണം 83 ആയുമാണ് വര്‍ദ്ധിപ്പിക്കുക. ഈ വര്‍ഷം ആദ്യ പകുതിയില്‍ സൗദി റെയില്‍വേസ് ഓര്‍ഗനൈസേഷന്‍ ട്രെയിന്‍ സര്‍വീസുകളില്‍ 7,68,000 പേരാണത്രെ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യാത്ര ചെയ്തവരേക്കാള്‍ 45,000 പേരുടെ വര്‍ധനയുണ്ടായതായി സൗദി റെയില്‍വേസ് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടൊപ്പം സൗദി റെയില്‍വെ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചു. ഇതില്‍ ഏറ്റവും പ്രധാനം ഓണ്‍ലൈന്‍ ബക്കിംഗ് സൗകര്യമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വീസും അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളും റിയാദ് - ദമാം റൂട്ടിലെ യാത്രക്കായി സൗദി റെയില്‍വെയെ ഏറെ ആശ്രയിക്കാറുണ്ട്. ഇവര്‍ക്ക് ഏറെ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ പ്രതിസന്ധി വിലയിരുത്തി കേന്ദ്ര മന്ത്രിസഭ, നാവികരുടെ സുരക്ഷ നിരീക്ഷിക്കും, ഇന്ധന-വള വിതരണം ഉറപ്പാക്കാനും പ്രധാനമന്ത്രിയുടെ നിർദ്ദേശം
ജില്ലയിൽ ഓറ‍ഞ്ച് അലർട്ട്; വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി, റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡ‍ൻഷ്യൽ കോളേജുകൾക്കും ബാധകമല്ല