ട്രെയിനില്‍ കടത്തിയ 330 കുപ്പി വിദേശമദ്യം പിടികൂടി

Web Desk |  
Published : May 20, 2018, 06:51 PM ISTUpdated : Jun 29, 2018, 04:21 PM IST
ട്രെയിനില്‍ കടത്തിയ 330 കുപ്പി വിദേശമദ്യം പിടികൂടി

Synopsis

ട്രെയിനിൽ കടത്തിയ മദ്യം പിടികൂടി 330 കുപ്പി മദ്യമാണ് ആർപിഎഫ് പിടിച്ചത്

​തിരുവനന്തപുരം: ​തിരുവനന്തപുരം റെയിവേ സ്റ്റേഷനി​ൽ വിദേശ മദ്യം പിടികൂടി. ഉത്തരന്ത്യയിൽ നിന്നുമെത്തിയ ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് രണ്ടു ബാഗുകളിലായി മദ്യ കണ്ടെത്തിയത്. 330 കുപ്പി വിദേശ മദ്യമാണ് ആപിഎഫ് പിടികൂടിയത്. മദ്യം കടത്താൻ ശ്രമിച്ചയാളെ പിടികൂടാനായിട്ടില്ല.

കഴിഞ്ഞ ദിവസം രക്തിസാഗർ എക്സ്പ്രസിൽ കൊണ്ടുവന്ന 25 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവ് കടത്തുകാരെ കണ്ടെത്താൻ ഇന്നും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഉത്തരേന്ത്യയിൽ നിന്നും മദ്യവും കഞ്ചാവുമെല്ലാം ട്രെയിൻഴി കടത്തതെന്നാണ് രസഹ്യന്വേഷണ വിഭാഗം പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന മനസിലാക്കി ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നയാള്‍ കടന്നു കളഞ്ഞതോ അല്ലെങ്കിൽ തലസ്ഥാനത്തു തന്നെയുള്ള മറ്റേതെങ്കിലും ഏജൻറുമാ‍ർക്കുവേണ്ടി ഉപേക്ഷിക്കുന്നതുമാവാമെന്നാണ് പൊലീസ് പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ