തിരുവനന്തപുരത്ത് ട്രെയിന്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു

Web Desk |  
Published : Jun 30, 2018, 12:42 PM ISTUpdated : Oct 02, 2018, 06:40 AM IST
തിരുവനന്തപുരത്ത് ട്രെയിന്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു

Synopsis

തിരുവനന്തപുരം റെയില്‍‌വെ സ്റ്റേഷനിലെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍‌വെ സ്റ്റേഷനിലെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. എഞ്ചിന്‍ പാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് തകരാറിലായ സിഗ്നല്‍ സംവിധാനം ശരിയാക്കി. വഞ്ചിനാട് എകസ്പ്രസും ചെന്നെ എഗ്മോര്‍ എക്സ്പ്രസും സ്റ്റേഷനില്‍ എത്തി. എഞ്ചിന്‍ പാളത്തില്‍ നിന്ന് മാറ്റാനുളള ശ്രമങ്ങള്‍ തുടരുന്നു. 

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ സിഗ്നൽ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയാണ് ഓടിയിരുന്നത്. യാര്‍ഡില്‍ നിന്ന് പാളത്തിലേക്ക് കൊണ്ടുവന്ന എഞ്ചിന്‍ രാവിലെയാണ് പാളത്തില്‍ കുടങ്ങിയത്. ഇതോടെ ഓട്ടോമേറ്റഡ് സിഗ്നലിങ് സംവിധാനം തകരാറിലായി. രാവിലെ 9.42 ന് കൊച്ചുവേളിയിലെത്തിയ വഞ്ചിനാട് എക്സ്പ്രസ് 12 മണി വരെ കൊച്ചുവേളി സ്റ്റേഷനില്‍ പിടിച്ചിട്ടു. തുടര്‍ന്ന് 12.30ഓടെ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് ഈ ട്രെയിന്‍ എത്തിക്കുകയായിരുന്നു. ഇന്റർസിറ്റി, മലബാർ എക്സ്പ്രസ്, ബോംബൈ കന്യാകുമാരി എക്സ്പ്രസ്, ജയന്തി ജനത എക്സ്പ്രസ് എന്നിവ വൈകിയാണ് ഓടുന്നത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`വില ഉയർത്താതെ രക്ഷയില്ല', പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ; വിതരണക്കാർക്ക് കത്തയച്ചു
ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, ഹർജി തള്ളി ഹൈക്കോടതി