പോകുന്ന പോക്കിൽ ഒരു തെറികൂടി പറഞ്ഞിട്ട് പോകാമെന്ന നിലപാടിലാണ് മുഖ്യമന്ത്രി, ഡാഷ് മോനേ വിളിയില്‍ പിണറായിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണന്‍

Published : Apr 08, 2026, 09:13 AM ISTUpdated : Apr 08, 2026, 09:15 AM IST
campaign controversy

Synopsis

രേവന്ത് റെഡ്ഡ്ിയെ    ഡാഷ്മോനേ എന്ന് മുഖ്യമന്ത്രി വിളിക്കരുതായിരുന്നു

കോട്ടയം: തെലങ്കാന മുഖ്യമന്ത്രി രേവന്ത്  റെഡ്ഡിയെ ഢാഷ് മോനേയെന്ന വിളിച്ച മുഖ്യമന്ത്രിക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  രംഗത്ത്. പോകുന്ന പോക്കിൽ ഒരു തെറികൂടി പറഞ്ഞിട്ട് പോകാമെന്ന നിലപാടിലാണ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രി അസഭ്യം പറഞ്ഞത്.ഡാഷ്മോനേ എന്ന് മുഖ്യമന്ത്രി വിളിക്കരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്തിക്കെതിരെ കെ മുരളീധരനും രംഗത്തെത്തി. ഡാഷ് മോനെ പ്രയോഗം മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നു.രേവന്ത് റെഡ്ഡി പറഞ്ഞത് ഒരു സിനിമ ഡയലോഗ്.അതിന് ഒരു സിനിമ ഡയലോഗ് തന്നെ മറുപടി നല്കായിരുന്നു.ഇനി നാളെ കുട്ടികൾ പരസ്പരം ഡാഷ് മോനെ എന്ന് വിളിച്ചാൽ അധ്യാപകർ എങ്ങനെ വഴക്ക് പറയുമെന്നും അദ്ദേഹം ചോദിച്ചു

രേവന്ത് റെഡിക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ എം ഷാജിയും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പദവിയിലിരുന്ന് പിണറായി കേരളത്തെ അപമാനിക്കുകയാണെന്ന് ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭരണം മാറാൻ പോകുന്നു എന്നതാണ് പിണറായിയുടെ പ്രശ്നം. പിണറായി കട്ട മുതൽ ചർദ്ദിപ്പിക്കാൻ പറ്റിയ കുട്ടികൾ നിയമസഭയിൽ വരുന്നുണ്ട്. പിണറായിക്ക് ഇപ്പോൾ ഇളകിയതിന്റെ മൂർദ്ധന്യത്തിൽ ഇളകുന്നത് കാണിച്ചുകൊടുക്കുമെന്നും ഷാജി പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർപ്രൈസ് യാത്ര അവസാനിച്ചത് കൂട്ടക്കൊലയിൽ; അമേരിക്കയിൽ യുവതി 3 പേരെ വെടിവച്ച് കൊലപ്പെടുത്തി
വാളയാർ ആൾക്കൂട്ട ആക്രമണം: കേസിലെ ആറാം പ്രതി വിനോദ് തൂങ്ങിമരിച്ച നിലയിൽ, വീട്ടുപറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി