ശബരിമല: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള എൻ എസ് എസ് നിലപാടിനെ പിന്തുണച്ച് തിരുവഞ്ചൂർ

By Web TeamFirst Published Jan 6, 2019, 6:17 PM IST
Highlights

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള എൻ എസ് എസ് നിലപാടിനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശബരിമലയില്‍ പൊലീസ് എടുത്ത നടപടി ശരിയല്ലെന്നും തിരുവഞ്ചൂർ.

തിരുവനനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള എൻ എസ് എസ് നിലപാടിനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശബരിമലയില്‍ പൊലീസ് എടുത്ത നടപടി ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. സെൻകുമാർ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്ന് തിരുവഞ്ചൂർ ചോദിച്ചു.  

യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഇപ്പോള്‍ നടന്നുവരുന്നതെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത്. ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച് ഏത് ഹീനമാര്‍ഗ്ഗത്തിലൂടെയും പാര്‍ട്ടി നയം നടപ്പാക്കാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സമാധാനപരമായി പരിഹരിക്കാവുന്ന വിഷയം സങ്കീര്‍ണമാക്കിയത് സര്‍ക്കാരാണ്. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കുക, ഹൈന്ദവ ആചാര്യന്‍മാരെ ആക്ഷേപിക്കുക വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക ഇതെല്ലാമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

click me!