ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണം; അജയ് തറയില്‍

Published : Sep 09, 2017, 09:29 AM ISTUpdated : Oct 04, 2018, 11:39 PM IST
ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണം;  അജയ് തറയില്‍

Synopsis

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. ഇത് സംബന്ധിച്ച് 1952ലെ ഉത്തരവില്‍ ഭേതഗതി വരുത്തണമെന്നും അജയ് തറയില്‍ പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് അജയ് തറയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ആര്‍ക്കും പ്രവേശനം അനുവദിക്കണം. ഇതിന് ബോര്‍ഡിന്റെ പിന്തുണ പ്രതീക്ഷിക്കുന്നു. തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇന്ന് പ്രവേശനം അനുവദിച്ചിട്ടുള്ളത് ഹിന്ദുക്കള്‍ക്കും ഹിന്ദുമതവിശ്വാസിയെന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ്. ക്ഷേത്ര ആരാധനയിലും വിഗ്രഹ ആരാധനയിലും വിശ്വസിക്കുന്ന ധാരാളം അഹിന്ദുക്കള്‍ അറിഞ്ഞും അറിയാതെയും ക്ഷേത്രങ്ങളില്‍ ആരാധനയ്‌ക്കെത്താറുണ്ട്. 

അതുകൊണ്ട് തന്നെ അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനമില്ലെന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് പ്രസക്തിയില്ലെന്നും അജയ്തറയില്‍ പറയുന്നു. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന പ്രതിജ്ഞാപത്രം പരോക്ഷമായ മതപരിവര്‍ത്തനമാണ്. ഇത്തരത്തില്‍ മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയല്ല. അതുകൊണ്ട് ഉത്തരവില്‍ തിരുത്ത് വരുത്തണമെന്നും അജയ്തറയില്‍ ആവശ്യപ്പെടുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ജനപ്രിയ ചിത്രമായി തന്തപ്പേര്, പ്രിഫസി പുരസ്കാരം ഖിഡ്കി ഗാവിന്
തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ; 'ജനങ്ങൾ യുഡിഎഫിനെ ഭരണമേൽപ്പിച്ചിട്ടില്ല, ക്രിയാത്‌മക പ്രതിപക്ഷമാകും'