തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി ചുരുക്കിയ  ഓര്‍ഡിൻസ് ഗവര്‍ണര്‍ ഒപ്പിടാതെ മടക്കി

Published : Nov 13, 2017, 06:29 PM ISTUpdated : Oct 05, 2018, 03:22 AM IST
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി ചുരുക്കിയ  ഓര്‍ഡിൻസ് ഗവര്‍ണര്‍ ഒപ്പിടാതെ മടക്കി

Synopsis

തിരുവനന്തപുരം:  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി ചുരുക്കിയ സര്‍ക്കാരിന്‍റെ  ഓര്‍ഡിൻസ് ഗവര്‍ണര്‍ ഒപ്പിടാതെ മടക്കി . അടിയന്തിര സാഹചര്യമെന്താണെന്ന വിശദീകരണം ചോദിച്ചാണ് ഗവര്‍ണര്‍ മടക്കിയത്.  ഇതേ തുടര്‍ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി
 
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡി‍ന്റെ കാലവാധി മൂന്നിൽ  നിന്ന് രണ്ടു വര്‍ഷമായി കുറയ്ക്കുന്നതാണ്  ഓര്‍ഡിൻസ്.  പ്രത്യേക മന്ത്രിസഭാ യോഗമാണ് ഓര്‍ഡിൻസ്  ഗവർണറോട് ശുപാര്‍ശ ചെയ്തത്.  ശബരിമല തീര്‍ഥാടനം തുടങ്ങാൻ നാലു ദിവസം മാത്രം ശേഷിക്കെയാണ് നിലവിലെ ബോര്‍ഡ്  പ്രസിഡന്‍റ്  പ്രയാര്‍ ഗോപാലകൃഷ്ണനെയും അംഗം അജയ് തറയിലിനെ പുറത്താക്കാൻ ഉന്നമിട്ടുള്ള ഓര്‍ഡിൻസ്  ഇറക്കിയത് . ഇതിനുള്ള അടിയന്തിര സാഹചര്യമെന്തെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിച്ചത് . പ്രത്യേകിച്ചു തീര്‍ഥാടനം തുടങ്ങാനിരിക്കെ ബോര്‍ഡിനെ മാറ്റിയാൽ തീര്‍ഥാടനത്തെ ബാധിക്കില്ലേയെന്ന് ഗവര്‍ണര്‍ സംശയം പ്രകടിപ്പിച്ചു . കാലവാധി കുറയ്ക്കുന്നതിന്‍റെ നിയമപ്രശ്നവും ചോദിച്ചു .


ഒാര്‍ഡിന്‍സ് മടക്കിയതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി നേരിട്ടെത്തെ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്. ശബരിമല തീര്‍ഥാടനത്തെ  ഒരു കാരണവശാലും ബാധിക്കില്ലെന്ന് തീര്‍ഥാടനം ഭംഗിയായ നടത്താനുള്ള എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു . 2007 ലും 2014 ലും ബോര്‍ഡിന്റെ കാലവാധി മാറ്റിക്കൊണ്ട് ഓര്‍ഡിൻസ്  ഇറക്കിയിട്ടുണ്ടെന്നും മന്ത്രി ഗവര്ണറെ അറിയിച്ചു.

ഓര്‍ഡിൻസിൽ ഒപ്പു വയ്ക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു . ഓര്‍ഡിൻസ്   ഗവര്‍ണര്‍  മടക്കിയ സാഹചര്യത്തിൽ തീരുമാനം  പുനപരിശോധിക്കണമെന്ന് ബി.ജെ.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓര്‍ഡിൻസ്  ഇറങ്ങാത്തതിനാൽ മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോഗത്തിൽ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനും പങ്കെടുത്തു .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ