തുടിക്കുമീ സിലിക്കൺ നിർമിത ത്രിഡി ഹൃദയം

Published : Jul 16, 2017, 01:08 PM ISTUpdated : Oct 05, 2018, 01:30 AM IST
തുടിക്കുമീ സിലിക്കൺ നിർമിത ത്രിഡി ഹൃദയം

Synopsis

തകരാറിലാകുന്ന ഹൃദയത്തി​ൻ്റെ സ്​ഥാനത്ത്​ കൃത്രിമഹൃദയം വെച്ചുപിടിപ്പിക്കുന്ന കാലം വിദൂരമല്ല. സിറ്റ്​സ്വർലാൻ്റിലെ ഒരു കൂട്ടം ഗവേഷകരാണ് ഇൗ നേട്ടത്തോട്​ അടുക്കുന്ന കണ്ടുപിടുത്തം നടത്തിയത്​.  മനുഷ്യ ഹൃദയത്തെ പോലെ തുടിക്കുന്ന ത്രിഡി ഹൃദയത്തെ സിലിക്കൺ കൊണ്ടാണ് ഇവർ  നിർമ്മിച്ചിരിക്കുന്നത്.  

വലത് വെൻട്രിക്കിളും ഇടത് വെൻട്രിക്കിളും ഹൃദയ അറയും എന്നുവേണ്ട മനുഷ്യ ഹൃദയത്തിലെ എല്ലാ ഘടകങ്ങളോടു കൂടിയാണ് ഈ കൃത്യമ ഹൃദയം നിർമ്മിച്ചിരിക്കുന്നത്. സമ്മർദമുള്ള വായുവിനെ സ്വീകരിക്കാനും പുറംതള്ളാനുമുള്ള കഴിവും ഇൗ  ഹൃദയത്തിനുണ്ട്​. എന്നാൽ മൂവായിരം ഹൃദമിടിപ്പും 45 മിനിറ്റും മാത്രമാണ്​ കൃത്രിമ ഹൃദയത്തിനുള്ളത്​. ഹൃദയവാൽവ്​ ഉൾപ്പെടെയുള്ള കൃത്രിമ അവയവങ്ങൾ വികസിപ്പിച്ചെടുത്ത ആരോഗ്യമേഖലയിൽ പുതിയ സിലിക്കൺ നിർമിത ഹൃദയം പുതിയ പ്രതീക്ഷ നൽകുന്ന കണ്ടുപിടുത്തമാണെന്നാണ്​ വൈദ്യ ശാസ്​ത്രലോകത്തി​െൻറ വിലയിരുത്തൽ. 

ഹൃദയംമാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ പകരം വെക്കാനാകുന്ന ചികിത്സാരീതിയുടെ അടുത്തെത്താൻ കഴിയുന്നതാണ്​ കണ്ടുപിടുത്തമെന്നാണ്​ വിലയിരുത്തൽ. സ്വിറ്റ്സർലാൻ്റിലെ ഇ.ടി.എച്ച്​ സൂറിച്ചിലെ ഗ​വേഷകരാണ്​ ശ്രദ്ധേയ കണ്ടുപിടുത്തത്തിന്​ പിന്നിൽ. സിലിക്കൺ നിർമിത ഹൃദയത്തി​ൻ്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്​ ഗവേഷക സംഘം. രോഗിക്ക്​ അനുസൃതമായ പൂർണമായും കൃത്രിമഹൃദയം നിർമിക്കൽ ആണ്​ തങ്ങളുടെ ലക്ഷ്യമെന്ന്​ ഗവേഷണ സംഘാംഗം നിക്കോളാസ്​ കോസ്​ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കോൺഗ്രസിന് വഴങ്ങില്ല, ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ലെന്ന് മുസ്ലിം ലീഗ്, 'ചർച്ചകൾ നടന്നിട്ടില്ല'
'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം