തൊപ്പി വച്ചും സല്യൂട്ട് ചെയ്തുമുള്ള മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍; ഇതാണ് താന്‍ ഭയന്നതെന്ന് മകള്‍

web desk |  
Published : Jun 08, 2018, 09:17 AM ISTUpdated : Jun 29, 2018, 04:03 PM IST
തൊപ്പി വച്ചും സല്യൂട്ട് ചെയ്തുമുള്ള മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍; ഇതാണ് താന്‍ ഭയന്നതെന്ന് മകള്‍

Synopsis

തൊപ്പി വച്ചും സല്യൂട്ട് ചെയ്തുമുള്ള മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ ഇതാണ് താന്‍ ഭയന്നതെന്ന് മകള്‍ ഷര്‍മിഷ്ട

ദില്ലി: ആര്‍എസ്എസ് പരിപാടിയില്‍ പ്രസംഗിക്കാന്‍ തീരുമാനിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് മകള്‍ നല്‍കിയ മുന്നറിയിപ്പ് ഒടുവില്‍ സത്യമായി. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന മുഖര്‍ജിയുടെ വ്യാജ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങി. മുഖര്‍ജി മോഹന്‍ ഭാഗവതിനും മറ്റുളഅളവര്‍ക്കുമൊപ്പം ആര്‍എസ്എസ് പരിപാടിയുടെ വേദിയില്‍ തൊപ്പിയിട്ട് സല്യൂട്ട് ചെയ്ത് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

'' താങ്കളുടെ പ്രസംഗം മറക്കപ്പെടും. എന്നാല്‍, പ്രസംഗിക്കുന്നതിന്‍റെ ചിത്രങ്ങള്‍ വ്യാജ പ്രസ്താവനകള്‍ സഹിതം പ്രചരിക്കപ്പെടും '' എന്നായിരുന്നു കോണ്‍ഗ്രസ് നേതാവും പ്രണബിന്‍റെ മകളുമായ ഷര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചത്. സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും മറിച്ചല്ലെന്ന് തെളിയിക്കുകയാണ് ഈ ചിത്രം. 

ചിത്രം പ്രചരിക്കുന്നതിനെതിരെയും ഷര്‍മിഷ്ട മുഖര്‍ജി രംഗത്തെത്തി. '' ഇതാണ് യഥാര്‍ത്ഥത്തില്‍ ഞാന്‍ ഭയന്നതും അച്ഛന് മുന്നറിയിപ്പ് നല്‍കിയതും. മണിക്കൂറുകള്‍ തികയുംമുമ്പ് ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും വൃത്തികെട്ട കളികള്‍ തുടങ്ങി കഴിഞ്ഞു''വെന്ന് ഷര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചു. 

കഴിഞ്ഞ ദിവസം ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിനെ പ്രകീര്‍ത്തിച്ചിരുന്നു  പ്രണബ് മുഖര്‍ജി. 'ഇന്ന് ഇവിടെ എത്തി രാജ്യത്തിന്റെ  വീരപുത്രന് പ്രണാമം ആർപ്പാക്കാനായി'യെന്ന് ഹെഡ്ഗേവറിന്‍റെ സ്മാരകം സന്ദര്‍ശിച്ച് പ്രണബ് സന്ദർശക ഡയറിയിൽ കുറിച്ചു. സന്ദർശനം ഇരുപത് മിനിറ്റ് നീണ്ടു നിന്നിരുന്നു. പരിശീലനം പൂർത്തിയാക്കിയ ആർഎസ്എസ് ​ പ്രവർത്തകർക്ക്​ യാത്രമംഗളം നേരുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തിയത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആ‍ർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം, പോരായ്മകൾ പരിഹരിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കും