
ലക്നോ: ഉത്തർപ്രദേശിൽ പെട്രോൾ പമ്പുകളില്‍ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം. ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന പണത്തിനുള്ള പെട്രോൾ നൽകാതെയാണ് തട്ടിപ്പ്. മെഷീനുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. പ്രതിമാസം 200 കോടി രൂപ ഇത്തരത്തിൽ ഉത്തർപ്രദേശിലെ പെട്രോൾ പമ്പ് ഉടമകൾ തട്ടിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ
- പെട്രോള്‍ ചെലുത്തുന്ന യന്ത്രത്തില്‍ ഒരു പ്രത്യേക ചിപ്പ് ഘടിപ്പിക്കുന്നു
- ഉപയോക്താവ് പറയുന്ന അളവില്‍ നിന്നും 5 മുതല്‍ 10 ശതമാനം വരെ ഇന്ധനം കുറച്ച് നല്കാന് ഈ ചിപ്പിന് സാധിക്കും
- റിമോര്‍ട്ട് കണ്ട്രോള് വഴി ഈ ചിപ്പ് പ്രവര്‍ത്തിക്കാം
- 3000 രൂപയുടെ അടുത്ത് മാത്രമാണ് ചിപ്പിന് വിലവരുന്നത്
- ഒരു ഉപയോക്താവ് 1 ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ 900 എംഎല് മുതല്‍ 950 എംഎല്വരെയെ ഉപയോക്താവിന് ലഭിക്കൂ
സംസ്ഥാനത്തെ 80 ശതമാനം പെട്രോൾ പമ്പ് ഉടമകളും ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരാണെന്ന് യുപി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടത്തി.
തട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേരെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നാലു പെട്രോൾ പമ്പ് ഉടമകളും ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളും റെയ്ഡുകളുമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 14 ലക്ഷം വരെ ചില പമ്പ് ഉടമകള്‍ ഈ തട്ടിപ്പുവഴി ഉണ്ടാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam