പ്രളയത്തില്‍ മരിച്ച സുബ്രഹ്മണ്യന് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം

Published : Aug 20, 2018, 08:56 AM ISTUpdated : Sep 10, 2018, 04:28 AM IST
പ്രളയത്തില്‍ മരിച്ച സുബ്രഹ്മണ്യന് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം

Synopsis

ദുരിതാശ്വാസ ക്യാംപില്‍ മരിച്ച സുബ്രഹ്മണ്യന്‍റെ (65) മൃതദേഹം പള്ളി വക സെമിത്തേരിയില്‍ സംസ്കരിച്ചു.  ചിത്തിരപുരം സ്വദേശിയാണ് സുബ്രഹ്മണ്യന്‍. സുബ്രഹ്മണ്യന്‍റെ മൃതദേഹം വിജയപുരം രൂപതയുടെ കീഴിലുളള പള്ളിവാസല്‍ സെന്‍റ് ആന്‍സ് ദേവാലയത്തിലായിരുന്നു സംസ്കരിച്ചത്. 

തൊടുപുഴ: ദുരിതാശ്വാസ ക്യാംപില്‍ മരിച്ച സുബ്രഹ്മണ്യന്‍റെ (65) മൃതദേഹം പള്ളി വക സെമിത്തേരിയില്‍ സംസ്കരിച്ചു.  ചിത്തിരപുരം സ്വദേശിയാണ് സുബ്രഹ്മണ്യന്‍. സുബ്രഹ്മണ്യന്‍റെ മൃതദേഹം വിജയപുരം രൂപതയുടെ കീഴിലുളള പള്ളിവാസല്‍ സെന്‍റ് ആന്‍സ് ദേവാലയത്തിലായിരുന്നു സംസ്കരിച്ചത്.  മൃതദേഹം സംസ്കരിക്കാൻ ആറടി മണ്ണ് തേടി എത്തിയവര്‍ക്ക് രൂപത വികാരി ജനറൽ ഫാ.ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ദേവാലയത്തില്‍ സംസ്കരിക്കാനുളള അനുമതി നല്‍കുകയായിരുന്നു. 

മഴക്കെടുതിയെ തുടര്‍ന്ന് ചിത്തിരപുരം ഗവ.എച്ച്എസ്എസില്‍ തുടങ്ങിയ ക്യാംപ് സെന്‍റ് ആൻസ് ദേവാലയത്തിലെ വികാരി ഫാ. ഷിന്‍റോ വെള്ളീപ്പറമ്പിൽ സന്ദര്‍ശിച്ചപ്പോഴായിരുന്നു സുബ്രഹ്മണ്യന്‍ മരിച്ച വിവരം അറിഞ്ഞത്. വെള്ളപ്പൊക്കമായതിനാല്‍‌ സംസ്കരിക്കാന്‍ സ്ഥലമില്ലെന്ന് സുബ്രഹ്മണ്യന്‍റെ മകന്‍ സുരേഷും മരുമകന്‍ മണിയും വൈദികനോട് പറ‍ഞ്ഞു.  ഇക്കാര്യം ഫാ. ഷിന്‍റോ വിജയപുരം രൂപത വികാരി ജനറലിനെ അറിയിക്കുകയും തുടര്‍ന്ന് സംസ്കരിക്കാനുളള അനുമതി ലഭിക്കുകയുമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം
പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്