
തൊടുപുഴ: ടൂറിസം വികസനത്തിനും പുഴ ശുചീകരണത്തിനും മലിനജല സംസ്കരണത്തിനുമായി കോടികളുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് തൊടുപുഴ നഗരസഭ. ഈ വര്‍ഷത്തെ ബജറ്റിലാണ് പദ്ധതികള്‍ മുന്നോട്ട് വയ്ക്കുന്നത്. നഗരപരിധിയില്‍ ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന ഉറവപ്പാറ,ഏക്കറുകണക്കിന് സ്ഥലത്ത് പരന്നു കിടക്കുന്ന പാറക്കെട്ട്, വേനലിലും വറ്റാത്ത ആമ്പല്‍ക്കുളം,
പാണ്ടവരുടെ ഐതിഹ്യം പറയുന്ന അടുപ്പുകല്ലുകള്‍. നോക്കെത്താ ദൂരത്തെ സുന്ദര കാഴ്ചകള്‍ പ്രയോജനപ്പെടുത്തിയാണ് ടൂറിസം പദ്ധതി. തൊടുപുഴയാറിലെ മാലിന്യങ്ങള്‍ നീക്കും ചെയ്യും. നഗരത്തില്‍ നിന്ന് മലങ്കര അണക്കെട്ടിലേക്ക് ജലപാത ഒരുക്കും. ഒരു കോടി വീതമാണ് രണ്ട് പദ്ധതികള്‍ക്കുമായി നീക്കി വച്ചിരിക്കുന്നത്. നാലു കോടി മുടക്കി ആധുനിക കശാപ്പു കേന്ദ്രം പണിയും. മലിനജല ശുദ്ധീകരണ കേന്ദ്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിനായി മൂന്നു കോടിയാണ് നീക്കിവച്ചിരിക്കുന്നത്. പത്തു കോടിയുടെ ഷോപ്പിംഗ് മാള്‍ നിർമ്മിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam