അന്ധ വിദ്യാലയത്തിലെ നിയമനങ്ങള്‍ അട്ടിമറിക്കുന്നതായി പരാതി

Web Desk |  
Published : Jun 24, 2018, 07:51 AM ISTUpdated : Jun 29, 2018, 04:17 PM IST
അന്ധ വിദ്യാലയത്തിലെ നിയമനങ്ങള്‍ അട്ടിമറിക്കുന്നതായി പരാതി

Synopsis

മേട്രൺ നിയമനമാണ് തര്‍ക്കങ്ങള്‍ക്ക് കാരണം 

തൊടുപുഴ: കേരള ഫെഡറേൻ ഓഫ് ദി ബ്ലൈൻഡ് തൊടുപുഴയിൽ നടത്തുന്ന അന്ധ വിദ്യാലയത്തിലെ നിയമനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി പരാതി. വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടികൾക്കെതിരെ സമരവുമായി രംഗത്തിറങ്ങാന്‍ തയ്യാറെടുക്കുകയാണ് സംഘടന.

കഴിഞ്ഞ ജൂലൈയിൽ സ്കൂൾ ഹോസ്റ്റലിലെ മേട്രൺ രാജിവെച്ചിരുന്നു. കുട്ടികളുടെ ഭാവിയെ കരുതി നടപടിക്രമങ്ങൾ പാലിച്ച് പകരം മറ്റൊരാളെ നിയമിച്ചെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം. പക്ഷേ നിയമനം അംഗീകരിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ തയ്യാറായില്ല. പകരം, രാജിവച്ച് 6 മാസം കഴിഞ്ഞ് പഴയ മേട്രൺ നൽകിയ അപേക്ഷ പരിഗണിച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ (ഡിഡി) ഇയാളെ വീണ്ടും നിയമിക്കാൻ ഉത്തരവിട്ടു. ഇതാണ് തര്‍ക്കങ്ങളുടെ കാരണം.

ഭീഷണിയെ തുടർന്നാണ് രാജിയെന്ന വിശദീകരണത്തോടെ രാജി പിൻവലിച്ചതിനാലാണ് പഴയ മേട്രണ് പുനർ നിയമനം നൽകിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പുതിയ നിയമനം ചട്ടങ്ങൾ പാലിച്ചായിരുന്നില്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിശദീകരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെയും സംഘടന സമീപിച്ചിട്ടുണ്ട്.
 

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?