Latest Videos

തോമസ് ചാണ്ടിയുടെ കയ്യേറ്റം ;  ജലവിഭവ വകുപ്പിന്‍റെ കളളക്കളി തുടരുന്നു

By Web DeskFirst Published Aug 24, 2017, 10:32 AM IST
Highlights

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിനായി സര്‍ക്കാര്‍ ഭൂമി നികത്താന്‍ ജലവിഭവ വകുപ്പും ഒത്താശ നടത്തി.   കമ്പനി ഡയറക്ടർ മാത്യു ജോസഫിന്‍റെ പേരിലുളള ഒന്നര ഏക്കർ നെൽവയൽ സർക്കാർ ചിലവില്‍ നികത്തി ലക്ഷങ്ങൾ വിലയുളള കരഭൂമിയാക്കി മാറ്റികൊടുത്ത സംഭവത്തിൽ  ജലവിഭവ വകുപ്പിൻ്റെ കളളക്കളി തുടരുന്നു.  ലേലത്തിൽ വച്ചത് വിലയേറിയ ആറ്റുമണലെന്ന് ജലവിഭവ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 

വയല്‍ നികത്തലുമായി ബന്ധപ്പെട്ട് വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി മാത്യു ടി തോമസിന് സമർപ്പിച്ചു. ആറ്റുമണലെന്ന് റിപ്പോർട്ട് നൽകിയ ഭൂമിയിൽ ചെളിമണ്ണാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  മണ്ണ് നിക്ഷേപിച്ചത് തോമസ് ചാണ്ടിയുടെ റിസോർട്ട് മാനേജറുടെ ഭൂമിയിലാണ്. 36 ലക്ഷമാണ് ഈ ചെളിമണിന് ജലവിഭവ വകുപ്പ് വിലയിട്ടത് . 40 ശതാനം വിലയേറിയ ആറ്റുമണലാണെന്നാണ് വാദം. മണ്ണ് മാറ്റാനായി ആരും ലേലം പിടിക്കാതിരിക്കാനുള്ള വഴിയായിരുന്നു ഇത്. 

click me!