മാ​ർ​ത്താ​ണ്ഡം കാ​യ​ൽ ഇനിയും നികത്തുമെന്ന് തോമസ് ചാണ്ടി

Published : Oct 31, 2017, 06:18 PM ISTUpdated : Oct 05, 2018, 12:35 AM IST
മാ​ർ​ത്താ​ണ്ഡം കാ​യ​ൽ ഇനിയും നികത്തുമെന്ന് തോമസ് ചാണ്ടി

Synopsis

ആ​ല​പ്പു​ഴ: മാ​ർ​ത്താ​ണ്ഡം കാ​യ​ൽ വി​ഷ​യ​ത്തി​ൽ വെ​ല്ലു​വി​ളി​ച്ച് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. കാ​യ​ൽ ഇ​നി​യും നി​ക​ത്തു​മെ​ന്ന് തോ​മ​സ് ചാ​ണ്ടി പ​റ​ഞ്ഞു. ബാക്കിയുള്ള സർക്കാർ വഴിയും നേരത്തെ ചെയ്തതുപോലെ ഇ​നി​യും ചെ​യ്യും. 42 പ്ലോ​ട്ടു​ക​ൾ​കൂ​ടി ബാ​ക്കി​യു​ണ്ടെ​ന്നും തോ​മ​സ് ചാ​ണ്ടി പ​റ​ഞ്ഞു. 

അതേ സമയം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം ജനജാഗ്രതാ യാത്രയില്‍ മന്ത്രി തോമസ് ചാണ്ടി വേദിപങ്കിട്ടിരുന്നു. കായല്‍ കയ്യേറ്റം കാണിച്ചു തന്നാല്‍ രാജിവയ്ക്കാമെന്ന തന്റെ വെല്ലുവിളി രമേശ് ചെന്നിത്തല പോലും ഏറ്റെടുത്തില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു.

തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ ഒരു അന്വേഷണ സംഘത്തിനും കഴിയില്ലെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചു.  എന്നാല്‍ ആരെയും വെല്ലുവിളിക്കാനല്ല രാഷ്ട്രീയം പറയാനും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും വിശദീകരിക്കാനുമാണ് യാത്രയെന്ന് കാനം വേദിയില്‍ തന്നെ മറുപടി നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സിന്ദാബാദ്, മുര്‍ദാബാദ് വിളികള്‍ അല്ല വേണ്ടത്, ചര്‍ച്ചകളും സംവാദങ്ങളുമാണ് വേണ്ടത്'; എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ ഗവര്‍ണര്‍
`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ മടങ്ങി