തോമസ് ചാണ്ടിയുടെ നിയമലംഘനം; ആരോപണങ്ങളെല്ലാം വസ്തുതകളാകണമെന്നില്ലെന്ന് കോടിയേരി

Published : Oct 22, 2017, 10:49 AM ISTUpdated : Oct 05, 2018, 01:06 AM IST
തോമസ് ചാണ്ടിയുടെ നിയമലംഘനം; ആരോപണങ്ങളെല്ലാം വസ്തുതകളാകണമെന്നില്ലെന്ന് കോടിയേരി

Synopsis

ആലപ്പുഴ: മന്ത്രി തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ശരിവെച്ച് ജില്ലാ കളക്റുടെ അന്തിമ റിപ്പോര്‍ട്ട്  താന്‍ കണ്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍. റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. റിപ്പോര്‍ട്ട് കാണാതെ നടപടിയുണ്ടാകുമോയെന്ന് പറയാനാകില്ല . ആരോപണങ്ങളെല്ലാം വസ്തുതകളാകണമെന്നില്ല എന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ചയാണ് റവന്യൂ സെക്രട്ടറിക്ക് ആലപ്പുഴ ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി നിയമലംഘനം നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  മണ്ണിട്ട് മൂടിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിംഗും അപ്രോച്ച് റോഡും നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്കും ശുപാര്‍ശയുണ്ട്.

ബോയ സ്ഥാപിക്കാന്‍ ആര്‍ഡിഒ നല്‍കിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

 

 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉമ്മന്‍‌ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി, 'പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് തടസ്സമില്ല'
ഡി മണിയ്ക്ക് പിന്നിൽ ഒട്ടേറെ ദുരൂഹതകൾ; അന്വേഷണ സംഘത്തെ കുഴക്കുന്നത് നിസ്സഹകരണം, രാജ്യാന്തര ലോബിയെ കുറിച്ചും ചോദ്യം ചെയ്യും