രാജിവെയ്ക്കില്ല; ആരോപണങ്ങള്‍ നിഷേധിച്ച് തോമസ് ചാണ്ടി

Published : Sep 23, 2017, 11:46 AM ISTUpdated : Oct 05, 2018, 03:23 AM IST
രാജിവെയ്ക്കില്ല; ആരോപണങ്ങള്‍ നിഷേധിച്ച് തോമസ് ചാണ്ടി

Synopsis

കായല്‍ കൈയ്യേറ്റവും നിലം നികത്തലും അനധികൃത കെട്ടിട നിര്‍മ്മാണവും അടക്കം തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി. താന്‍ ഒരു സെന്‍റ് ഭൂമി പോലും കയ്യേറിയെന്ന് ആർക്കും തെളിയിക്കാനാവില്ലെന്ന് പറഞ്ഞ തോമസ് ചാണ്ടി താന്‍ നികത്തിയത് നിലമല്ലെന്നും കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണെന്നും അവകാശപ്പെട്ടു. കായൽ കയ്യേറിയിട്ടില്ല. എന്നാല്‍ കെട്ടിടങ്ങള്‍ അനധികൃതമാണെന്ന കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.

തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണ്. തന്റെ വാദം കേൾക്കാതെയാണ് ആലപ്പുഴ ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് നൽകിയത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും തോമസ് ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഊരാളുങ്കലിന് 4 കോടി, കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിന് 12 ലക്ഷം, ആഗോളയ അയ്യപ്പ സംഗമം നടത്തിപ്പിൽ ഇനിയും ബോര്‍ഡ് നൽകാനുള്ളത് കോടികള്‍
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി; 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരം