പാർട്ടികാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം. അതിന് അവസരമില്ലെങ്കിൽ നേതാക്കളോട് പറയാം. തന്റെ ശൈലി അതാണെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അടൂർ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും താനുമായി കൂട്ടിച്ചേർക്കേണ്ടെന്നും കെസി വേണു​ഗോപാൽ. എന്ത് കിട്ടിയാലും തന്നെ പ്രതിയാക്കാനാണ് ശ്രമമെന്നും കെസി വേണു​ഗോപാൽ വിമർശിച്ചു. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പാർട്ടികാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം. അതിന് അവസരമില്ലെങ്കിൽ നേതാക്കളോട് പറയാം. തന്റെ ശൈലി അതാണെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ നാലുമാസവും സർക്കാരിന് ഒപ്പമാണ് താനെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

YouTube video player