
തിരുവനന്തപുരം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. ഒരു സെന്‍റ് സ്ഥലം പോലും കൈയേറിയിട്ടില്ല. പരിശോധന നടത്തിയത് തെറ്റിദ്ധാരണ കൊണ്ടാകാമെന്നും മന്ത്രി പറഞ്ഞു.
അധികാരത്തിലേറിയതു മുതല്‍ സര്‍ക്കാറിന് തലവേദനയാവുകയാണ് ഗതാഗതവകുപ്പും ഘടകകക്ഷിയായ എന്‍.സി.പിയും. ഫോണ്‍കോള്‍ വിവാദത്തില്‍ എ.കെ ശശീന്ദ്രന്റെ രാജിക്ക് പിന്നാലെ എത്തിയ തോമസ് ചാണ്ടി ഇപ്പോള്‍ കടുത്ത അഴിമതി ആരോപണങ്ങള്‍ നേരിടുകയാണ്.
മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ ആരോപണത്തോട് പ്രതികരിച്ചിട്ടില്ലെങ്കിലും ശക്തമായ പ്രക്ഷോഭവുമായി പ്രതിപക്ഷവും എന്‍.സി.പിയിലെ തന്നെ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നതോടെ കടുത്ത സമ്മര്‍ദ്ദത്തിലാണ് തോമസ് ചാണ്ടിയും സര്‍ക്കാരും. മന്ത്രി തോമസ് ചാണ്ടിയുടെയും മകന്‍റെയും ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി വേമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള കൃഷിനിലമായ മാര്‍ത്താണ്ഡം കായല്‍ നികത്തിയതടക്കമുള്ള നിരവധി നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. ഇത്തരത്തില്‍ തോമസ് ചാണ്ടി നടത്തിയ നിയമ ലംഘനങ്ങളും അനധികൃത ഇടപാടുകളും എന്തൊക്കെയാണെന്ന് നോക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam