തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകൾ അപ്രത്യക്ഷമായി

Published : Aug 16, 2017, 07:45 PM ISTUpdated : Oct 05, 2018, 03:59 AM IST
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകൾ അപ്രത്യക്ഷമായി

Synopsis

ആലപ്പുഴ: ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കാ​ണാ​താ​യി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 32 നി​ർ​ണാ​യ​ക രേ​ഖ​ക​ളാ​ണ് കാ​ണാ​താ​യി​ട്ടു​ള്ള​ത്. റി​സോ​ർ​ട്ടി​ന് നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളാ​ണ് ഓ​ഫീ​സി​ൽ​നി​ന്നു ക​ട​ത്തി​യ​ത്. ഭൂ​മി കൈ​യേ​റ്റ ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന റി​സോ​ർ​ട്ടി​ൽ റ​വ​ന്യു​വ​ക​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ശേ​ഷ​മാ​ണ് ഈ ​ഫ​യ​ലു​ക​ൾ കാ​ണാ​താ​യ​തെ​ന്നാ​ണു സൂ​ച​ന. സം​ഭ​വ​ത്തി​ൽ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി സെ​ർ​ച്ച് ഓ​ർ​ഡ​റി​ട്ടു. പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. 

ഇതിനിടെ ആലപ്പുഴയിൽ  എൻസിപി പ്രവർത്തകർ മന്ത്രി തോമസ് ചാണ്ടിയുടെ കോലം കത്തിച്ചു. ശശീന്ദ്രൻ വിഭാഗം പ്രവർത്തകരാണ് കോലം കത്തിച്ചത്. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. എന്നാൽ കോലം കത്തിച്ചത് അപലപനീയമെന്ന് എ കെ ശശീന്ദ്രൻ പ്രതികരിച്ചു

അതേ സമയം മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളെ തുടർന്ന് റവന്യൂമന്ത്രി ഇ.  ചന്ദ്രശേഖരൻ ആലപ്പുഴ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. ചാണ്ടിയുടെ ലേക്പാലസ് റിസോർട്ടിൽ ആലപ്പുഴ നഗരസഭ ഉദ്യോഗസ്ഥർ പരിശോധന നടത്തി. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് തോമസ് ചാണ്ടി ഇന്നും രംഗത്തെത്തി

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക്ക് പാലസ് റിസോർട്ടിലെ നിയമലംഘനനങ്ങളെക്കുറിച്ച് പരിശോധിക്കാനാണ് മുനിസിപ്പൽ എഞ്ചിനീയറും റവന്യൂഓഫീസറും അടങ്ങുന്ന സംഘമെത്തിയത്.   എന്നാൽ റിസോർട്ടിൽ പരിശോധന നടത്തിയത് തെറ്റിദ്ധാരണ കൊണ്ടാകാമെന്ന നിലപാടിലായിരുന്നു മന്ത്രി തോമസ് ചാണ്ടി 

ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും രംഗത്തെത്തി.  സത്യപ്രതിജ്ഞാ ലംഘനം നടത്തിയ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. നിലംനികത്തിയെന്ന് പരാതിയുയർന്ന തോമസ് ചാണ്ടിയുടെ മാർത്താണ്ഡത്തെ ഭൂമിയിലേക്ക് മാർച്ച് നടത്തിയ  യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെ ബോർഡുകൾ തകർത്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; തുടർനടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഇഡി
വധശ്രമ കേസിൽ നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്; സിപിഎം കൗൺസിലറെ വധിക്കാൻ ശ്രമിച്ചെന്ന് കേസ്