ഖജനാവ് കാലിയാണെന്നു തോമസ് ഐസക്; 'ധനസ്ഥിതി സംബന്ധിച്ചു ധവളപത്രമിറക്കും'

By Asianet NewsFirst Published May 23, 2016, 12:46 AM IST
Highlights

തിരുവനന്തപുരം: 15 വര്‍ഷം മുന്‍പു കേരളം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്കു സമാനമാണ് ഇന്നു സംസ്ഥാനത്തിന്റെ സ്ഥിതിയെന്നും സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാണെന്നും നിയുക്ത ധനമന്ത്രി തോമസ് ഐസക്.

കടം വാങ്ങുന്ന പണത്തിന്റെ 70 ശതമാനത്തോളം തുക ദൈനംദിന ചെലവിന് ഉപയോഗിക്കുന്ന സ്ഥിതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂലധന ചെലവില്‍ ഗണ്യമായ ഇടിവുണ്ടാകുന്നു. ഇക്കാര്യങ്ങളില്‍ സമഗ്രമായ പരിശോധന നടത്തും. ഇതു സംബന്ധിച്ചു പുതിയ സര്‍ക്കാര്‍ ധവളപത്രമിറക്കും. നികുതി ഭരണ സംവിധാനത്തിലെ തകര്‍ച്ച പെട്ടെന്ന് ഒരു ദിവസംകൊണ്ടു മാറ്റാന്‍ കഴിയില്ല. ഉടന്‍ നടപടികളെടുത്താലും ഫലവത്താകാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് വികസനം സംബന്ധിച്ചു പുതിയ സമന്വയമുണ്ടാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായിട്ടു ചില ചുവടുമാറ്റങ്ങള്‍ അനിവാര്യമാണ്. പാവപ്പെട്ടവരെ പരിപൂര്‍ണമായി സംരക്ഷിച്ചു മാത്രമേ ഈ ചുവടുമാറ്റം പാടുള്ളൂ. ഇക്കാര്യങ്ങളെല്ലാം അടങ്ങുന്നതാകും വികസന സംസ്കാരമെന്നും തോമസ് ഐസക് പറഞ്ഞു.

click me!