കുവൈത്തില്‍ വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ റെസിഡന്‍സി കാര്‍ഡുകള്‍ നല്‍കും

By Web DeskFirst Published May 22, 2016, 7:22 PM IST
Highlights

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കറുകള്‍ പതിക്കുന്നതിനു പകരം റെസിഡന്‍സി കാര്‍ഡുകള്‍ നകുന്നത് പരിഗണനയില്‍. വിദേശികളുടെ പാസ്‌പോര്‍ട്ടുകള്‍ സ്‌പോണ്‍സറുമാര്‍ പിടിച്ച് വയ്ക്കുന്നത് തടയാന്‍ പുതിയ സംവിധാനം ഫലപ്രദമാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

രാജ്യത്തെ വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ റെസിഡന്‍സി സ്റ്റിക്കറുകള്‍ പതിക്കുന്നതിനുപകരം റെസിഡന്‍സി കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള പുതിയ പദ്ധതി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് മന്ത്രാലയത്തിന്റെ താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ തലാല്‍ മാരഫി അറിയിച്ചു. സ്‌പോണ്‍സറുടെയും വിദേശിയുടെയും സമ്പൂര്‍ണ വിവരങ്ങള്‍ പുതിയ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കും. നിലവിലുള്ള റെസിഡന്‍സി പുതുക്കി ലഭിക്കുന്നതിനൊപ്പവും പുതിയ വിസകള്‍ക്കെും റെസിഡന്‍സി കാര്‍ഡുകള്‍ നല്‍കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. പുതിയ സംവിധാനത്തോടെ വിദേശികളുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍മാര്‍ പിടിച്ചുവയ്ക്കുന്നത് നിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ രാജ്യത്തെയും സര്‍ക്കാരുകള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കുന്ന പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ പിടിച്ചുവയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് റെസിഡന്‍സി കാര്‍ഡുകള്‍ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

click me!