
മദ്യ നയത്തില്‍ മാറ്റം സൂചിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. മദ്യ നിയന്ത്രണം ടൂറിസത്തിന് വന്‍ തിരിച്ചടിയായെന്നും ഇതില്‍ നിന്ന് മോചിപ്പിക്കുന്നത് എങ്ങനെയെന്ന് ആലോചിക്കണമെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിനോദ സഞ്ചാര മേഖലയിലെ തൊഴിലവസരങ്ങളില്‍ പോലും ഗണ്യമായ കുറവ് വന്നു. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടത്. ടൂറിസം മേഖലയില്‍ ഉളവ് വേണമെന്നും അദ്ദേഹം പറഞ്ഞു.
മദ്യ നിയന്ത്രണം പ്രകടമായിത്തന്നെ ടൂറിസത്തെ ബാധിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സുകളൊന്നും ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നില്ല. എല്ലാ സംസ്ഥാനത്തിന് പുറത്തേക്ക് പോയി. കേരളത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടൂറിസം മേഖലയില്‍ ഒരു ലക്ഷത്തിലധികം പേരാണ് പ്രത്യക്ഷമായി തന്നെ ജോലി ചെയ്യുന്നത്. കൂടുതല്‍ തൊഴിലവസരങ്ങളും ഈ രംഗത്താണ് ഉണ്ടാവേണ്ടത്. അതേസമയം തന്നെ ജനങ്ങളുടെ മദ്യാസക്തി എങ്ങനെ കുറയ്ക്കാന്‍ കഴിയുമെന്ന് ആലോചിക്കണം. എന്നാല്‍ ടൂറിസം രംഗത്തിന് ഇളവ് നല്‍കുന്ന കാര്യം ആലേചിച്ചേ പറ്റൂ. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‍ലെറ്റുകളുടെ എണ്ണം കുറയുന്നതുവഴിയും വരുമാന നഷ്ടം വരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നാളെ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ഇക്കാര്യത്തില്‍ പുതിയ പ്രഖ്യാപനമൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam