
കോഴിക്കോട്:പൊതുസ്ഥലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ്. തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം കൈകോർത്താണ്, മോട്ടോർ എൻഫോഴ്സ്മെന്‍റ് വിഭാഗം പരിശോധന നടത്തുക. കോഴിക്കോട് ജില്ലയിലാണ് പദ്ധതി ആദ്യം തുടങ്ങുന്നത്.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുകയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ ലക്ഷ്യം. ഇതിനായി എൻഫോഴ്സ്മെൻറ് വിഭാഗത്തിന്‍റെ പരിശോധന വിപുലപ്പെടുത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. മാലിന്യം തള്ളുന്ന വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിന്‍റെ സഹായമുണ്ടെങ്കിൽ വേഗത്തിൽ കണ്ടെത്താനാകും. റോഡുകളിലെ നിരീക്ഷണ ക്യാമറകളും ഇതിനായി ഉപയോഗിക്കും.
മാലിന്യവുമായി പിടികൂടുന്ന വാഹനങ്ങളുടെ, ഉടമകൾക്കെതിരെ നടപടിയെടുക്കും. ഇതിനു പുറമെ തദ്ദേശസ്ഥാപനങ്ങൾ പിഴ ചുമത്തുകയും ചെയ്യും. ഗതാഗത വകുപ്പിന്‍റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെ അടുത്ത മാസം മുതൽ പരിശോധനയ്ക്കായി നിയമിക്കും. ആദ്യഘട്ടത്തിൽ കോഴിക്കോട് കോർപറേഷൻ നടപ്പാക്കുന്ന സീറോ വേസ്റ്റ് പദ്ധതിയുമായി സഹകരിച്ചായിരിക്കും മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam