യാചകരെ കുറിച്ച് വിവരങ്ങള്‍ കൈമാറിയാല്‍ 500 രൂപ

Published : Dec 30, 2017, 02:49 PM ISTUpdated : Oct 05, 2018, 03:43 AM IST
യാചകരെ കുറിച്ച് വിവരങ്ങള്‍ കൈമാറിയാല്‍ 500 രൂപ

Synopsis

ഹൈദരാബാദ്: നഗരത്തില്‍ കാണുന്ന യാചകരെക്കുറിച്ച് വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറുന്നവര്‍ക്ക് 500 രൂപ. ഹൈദരാബാദ് നഗരത്തെ യാചക വിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി. യാചകരെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പിറ്റേ ദിവസം തന്നെ പ്രതിഫലം നല്‍കുമെന്ന് തെലുങ്കാന ജയില്‍ മേധാവി വി.കെ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പരിശീലനം ലഭ്യമായിട്ടുള്ള യാചകര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ആറ് പെട്രോള്‍ പമ്പുകളും ആറ് ആയുര്‍വ്വേദ ഗ്രാമങ്ങളും  നിര്‍മ്മിക്കും. പരിശീലനം ലഭിക്കാത്തവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തു. തെരുവുകളില്‍ ആരും ഉപേക്ഷിക്കപ്പെടരുതെന്നും യാചകര്‍ക്ക് ജീവിതം ഉണ്ടാകണമെന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വി.കെ സിംഗ് വ്യക്തമാക്കി. കുടുംബത്തോടൊപ്പം യാചകര്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ വേണ്ടി സ്ഥലങ്ങളും ഉടനടി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ  യാചകരായ 741 പുരുഷന്മാരേയും 311 സ്ത്രീകളേയും തെരുവുകളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഇതില്‍ 476 പുരുഷന്മാരേയും 241 സ്ത്രീകളേയും  തെരുവുകളില്‍ ഭിക്ഷാടനത്തിന് വീണ്ടും ഇറങ്ങില്ലെന്ന ഉറപ്പിന്‍മേലാണ് വിട്ടയച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?