സൗദിയില്‍ പൊതുമാപ്പില്‍ മോചിതരായത് ആയിരങ്ങള്‍

web desk |  
Published : May 19, 2018, 12:33 AM ISTUpdated : Oct 02, 2018, 06:33 AM IST
സൗദിയില്‍ പൊതുമാപ്പില്‍ മോചിതരായത് ആയിരങ്ങള്‍

Synopsis

രാജ്യത്തെ വിവിധ ജയിലുകളില്‍ നിന്ന് 1148 തടവുകാരെ ഇതുവരെ മോചിപ്പിച്ചതായി ജയില്‍വകുപ്പ് വക്താവ് അയ്യൂബ് ബിന്‍ നാഹിത് അറിയിച്ചു. 

റിയാദ്: റമദാനോടാനുബന്ധിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ ആയിരത്തിലധികം തടവ് പുള്ളികള്‍ മോചിതരായി. രാജ്യത്തെ വിവിധ ജയിലുകളില്‍ നിന്ന് 1148 തടവുകാരെ ഇതുവരെ മോചിപ്പിച്ചതായി ജയില്‍വകുപ്പ് വക്താവ് അയ്യൂബ് ബിന്‍ നാഹിത് അറിയിച്ചു. 

മക്ക പ്രവിശ്യയില്‍ 267 തടവു പുള്ളികളെ മോചിപ്പിച്ചു. അസീറില്‍ പൊതുമാപ്പിനു അര്‍ഹരായ 147 പേരില്‍ 42 പേരെ മോചിപ്പിച്ചു. രാജാവിന്‍റെ നിര്‍ദേശപ്രകാരം ജയില്‍മോചനത്തിനു അര്‍ഹാരായവരുടെ പട്ടിക പെട്ടെന്ന് തയ്യാറാക്കുകയാണ് ജയില്‍ വകുപ്പും പൊതുമാപ്പ് സമിതിയും. രാപകല്‍ ഭേതമന്യേ സമിതി ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരമാവധി നേരത്തെ അര്‍ഹരായവരെ മോചിപ്പിക്കുമെന്നും അയ്യൂബ് ബിന്‍ നാഹിത് പറഞ്ഞു. 

തടവ് കാലയളവിന്റെ പകുതി പിന്നിട്ടവരും പൊതുമാപ്പിനു അര്‍ഹരാണ്. അര്‍ഹരായ വിദേശ തടവുകാരെയും മോചിപ്പിക്കും. എന്നാല്‍ അഞ്ച് ലക്ഷം റിയാലില്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതയുള്ളവരുടെ കേസുകള്‍ വീണ്ടും കോടതിയും, ധനകാര്യ വകുപ്പും പരിശോധിക്കും.കൂടോത്രം, മനുഷ്യക്കടത്ത്, ബാലപീഡനം, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തല്‍, സാമ്പത്തിക തട്ടിപ്പ്  തുടങ്ങിയ കുറ്റങ്ങളില്‍ തടവ്ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പൊതുമാപ്പ് ലഭിക്കില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ചരിത്രനിമിഷം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയകരം
'ബാഹുബലി' കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ